Covid UpdatesElection 2021KERALANEWS

വോട്ടെണ്ണൽ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക് ആർടിപിസിആർ പരിശോധന മറ്റന്നാൾ

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ 29 ന് ആർടിപിസിആർ പരിശോധന നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ഇതിനായുള്ള ക്രമീകരണങ്ങളേർപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാരിനോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു. ഇതിനു സൗകര്യം കുറവുള്ള സ്ഥലങ്ങളിലുള്ളവർ മെയ് 1 ന് ആന്റിജൻ ടെസ്റ്റ് ചെയ്യണം എന്നും നിർദ്ദേശിച്ചു.

കോവിഡ് വാക്‌സിൻ രണ്ടു ഡോസ് സ്വീകരിച്ചവർക് ഈ നിബന്ധന ബാധകമല്ല. സ്ഥാനാർത്ഥികൾക്കും ഏജന്റിനും മാധ്യമ പ്രവർത്തകർകും ഇത് ബാധകമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close