KERALA

വ്യവസായ വകുപ്പിന് കീഴിലുള്ള സഹകരണ പൊതുമേഖലാ സ്പിന്നിംഗ് മില്ലുകളില്‍ കോടതി വിലക്കിനെ മറികടന്ന് നിയമന നീക്കം

തിരുവനന്തപുരം: കോടതി വിലക്കിനിടയിലും ആലപ്പുഴ, തൃശ്ശൂര്‍ സ്പിന്നിംഗ് മില്ലുകളില്‍ നിയമന നടപടികള്‍ പുരോഗമിക്കുന്നു. ഈമാസം 7ന് ഹൈകോടതി വ്യവസായ വകുപ്പിന്റെ നിയമന ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.
സംസ്ഥാനത്ത് വ്യവസായ വകുപ്പിന് കീഴിലുള്ള സഹകരണ പൊതുമേഖലാ സ്പിന്നിംഗ് മില്ലുകളില്‍ കോടതി വിലക്ക് നിലനില്‍ക്കുമ്പോഴാണ് ഈ നിയമന നീക്കം. ആലപ്പി കോ ഓപ്റേറ്റിവ് സ്പിന്നിംഗ് മില്‍, തൃശൂര്‍ സീതാറാം സ്പിന്നിംഗ് മില്‍ എന്നിവിടങ്ങളിലാണ് മന്ത്രിയുടെയും പാര്‍ടിയുടെയും നിര്‍ദ്ദേശപ്രകാരം നിയമന നീക്കം നടക്കുന്നത്. ജൂലൈ രണ്ടിന് ജോലിയില്‍ പ്രവേശിക്കണമെന്ന് കാണിച്ച് ആലപ്പി കോ ഓപ്റേറ്റിവ് മില്‍ 30 പേര്‍ക്ക് നിയമന ഉത്തരവ് അയച്ചിട്ടുണ്ട്. സീതാറാം ടെക്സറ്റയില്‍ നിയമനത്തിനുള്ള ഇന്റര്‍വ്വ്യു26,27 തീയതികളില്‍ നടത്താനും തീരുമാനിച്ചിട്ടണ്ട്. നിയമന ഉത്തരവ് അയച്ചതായി ആലപ്പി കോഓപ്റേറ്റിവ് മില്‍ ജനറല്‍ മാനേജര്‍ സമ്മതിച്ചെങ്കിലും, കോടതി ഉത്തരവിന് മുമ്പ് തയ്യാറാക്കിയ നിയമന ഉത്തരവാണിതെന്ന് പി എസ് ശ്രീകുമാര്‍ ടെലഫോണില്‍ പറഞ്ഞു.

വ്യവസായ വകുപ്പ് സെക്രട്ടറി, ഹാന്റ്ലൂം ഡയറക്ടര്‍ എന്നിവരോട് കോടതി വിശദീകരണം തേടി നോട്ടീസുമയച്ചിട്ടുണ്ട്. ഇതിനിടയിലാണ് രാഷ്ട്രീയ നിയമനം നടക്കുന്നത്. ഒഴിവുകളുടെ പട്ടിക സ്പിന്നിംഗ്മില്‍ സിഇഒമാര്‍, സിപിഎം ജില്ലാ സെക്രട്ടറിമാര്‍ക്ക് കൈമാറി. ജില്ലാകമ്മിറ്റികള്‍ പാര്‍ടിതലത്തില്‍ ലിസ്റ്റ് തയ്യാറാക്കിവരുകയാണ്. സാമ്പത്തിക പ്രതിസന്ധിമൂലം അത്യാവശ്യ തസ്തികകളില്‍ മാത്രമാണ് നിലവില്‍ നിയമനം നടത്തിവരുന്നത്.

Tags
Show More

Related Articles

Back to top button
Close