KERALANEWSTop News

വ്യാജ ഇ-മെയില്‍ ഐഡി ഉപയോഗിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻറെ പേരിൽ ധനസഹായാഭ്യര്‍ത്ഥന;മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതായി മുല്ലപ്പള്ളി

തിരുവനന്തപുരം: വ്യാജ ഇ-മെയില്‍ ഐഡി ഉപയോഗിച്ച് തന്റെ പേരില്‍ ധനസഹായാഭ്യര്‍ത്ഥന നടത്തി വ്യാപകമായി പണം തട്ടിപ്പ് നടക്കുന്നതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കിയതായും മുല്ലപ്പള്ളി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം തട്ടിപ്പ് വ്യാപകമായി നടന്നതായി സഹപ്രവര്‍ത്തകരാണ് ശ്രദ്ധയില്‍പ്പെടുത്തിയത്. ഇത്തരം തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. തന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഐഡി ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നവരെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മുഖ്യമന്ത്രിക്കും കേരള പോലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ മുല്ലപ്പള്ളി ആവശ്യപ്പെട്ടു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close