Breaking NewsINDIATop News

വ്യാജ വക്കീലന്മാർ ജാഗ്രതൈ സുപ്രീംകോടതി വിവരം ശേഖരിക്കുന്നു: അന്ത്യശാസനവുമായി ബാർ കൗൺസിലും

മീഡിയമംഗളം നെറ്റ് വര്‍ക്ക്

തിരുവനന്തപുരം: വ്യാജ വക്കീലന്മാർ പെരുകുന്നു എന്ന വാർത്തയ്ക്ക് ഇടയിലാണ് സുപ്രീംകോടതിയുടെ ഇ – കമ്മിറ്റി അംഗീകൃത യോഗ്യതയും നിയമം നിഷ്കർഷിക്കുന്ന രജിസ്ട്രേഷനുള്ള വക്കീലന്മാരെ കണ്ടെത്താൻ മൂന്നുമാസം മുമ്പ് ബാർ കൗൺസിൽ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ബാർ കൗൺസിൽ കമ്മറ്റികളോട് ഇത്തരത്തിൽ ഒരു വിവരം അടിയന്തരമായി നൽകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പല കമ്മറ്റികളും അത്തരം ഒരു വിവരം നൽകിയിരുന്നില്ല. പല സംസ്ഥാന കൗൺസിലുകളും ഈ നിർദേശത്തോട് കാര്യമായി പ്രതികരിച്ചില്ല.
ചിലർ നൽകിയതാകട്ടെ പ്രസക്തമായ പല വിവരങ്ങളും ഉൾപ്പെടുത്താതെ ആണ്. ബംഗാൾ, മണിപ്പൂർ, മേഘാലയ, ബീഹാർ, ഛത്തീസ്ഗഡ്, ഹിമാചൽപ്രദേശ്, കർണാടക, ജമ്മു കാശ്മീർ എന്നിവിടങ്ങളിലെ കൗൺസിലുകൾ ഈ വിഷയത്തോട് കൃത്യമായി പ്രതികരിക്കുക പോലും ചെയ്തില്ല. ഈ ഘട്ടത്തിലാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഇതിന്റെ അടിയന്തര പ്രാധാന്യം മനസ്സിലാക്കി അടിയന്തരമായി ഇടപെടണമെന്നും ഇത്തരം വിവരം അടിയന്തരമായി കേന്ദ്ര ബാർ കൗൺസിലിനു നൽകണമെന്നും നിർദേശിച്ചത്. സുപ്രീംകോടതിയുടെ ഈ കാര്യത്തിലുള്ള നിർദ്ദേശം ഗൗരവത്തിൽ എടുക്കണം എന്നും കത്തിൽ സൂചിപ്പിക്കുന്നു.

[dflip id=”6210″ type=”button”][/dflip]

Tags
Show More

Related Articles

Back to top button
Close