KERALANEWS

വ്യാപാരമേഖലയെ തകര്‍ത്തുന്ന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധവുമായി വ്യാപാരി സംഘടനകള്‍

കോട്ടയം: കൊവിഡ് 19 ല്‍ തകരുന്ന വ്യാപാര മേഖലയെ സംരക്ഷിക്കുക, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍ മൂന്നിനു രാവിലെ പത്തു മുതല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ പ്ലക്കാര്‍ഡുകള്‍ പിടിച്ച് പ്രതിഷേധ ധര്‍ണ നടത്തും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ അഞ്ചു പേര്‍ വീതമുള്ള സംഘങ്ങളായാണ് സമരം നടത്തുന്നത്. രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ കടകള്‍ തുറന്ന് വില്‍പ്പന നിര്‍ത്തി പ്രതിഷേധിക്കുന്നതിനു ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. വ്യാപാരികള്‍ കടകള്‍ തുറന്നു വച്ച ശേഷം നവംബര്‍ മൂന്നിനു രാവിലെ പത്തു മുതല്‍ പന്ത്രണ്ടു വരെ പ്ലാക്കാര്‍ഡുമേന്തി കടകള്‍ക്കു മുന്നില്‍ ഇറങ്ങി നിന്നാണ് പ്രതിഷേധിക്കുന്നത്. 2017 ല്‍ നടപ്പാക്കിയ ജി.എസ്.ടി ഇന്‍പുട്ട്സിന്റെ പേരിലുള്ള വ്യാപാരി ദ്രോഹ നടപടികള്‍ നിര്‍ത്തലാക്കുക, വില വര്‍ദ്ധനവിനു കാരണമായ പ്രളയ സെസ് പിന്‍വലിക്കുക, ഉദ്യോഗസ്ഥര്‍ വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ച് പിഴ ഈടാക്കുന്ന നടപടികള്‍ അവസാനിപ്പിക്കുക, മാനദണ്ഡമില്ലാതെ പ്രവര്‍ത്തിക്കുന്ന വഴിയോരക്കച്ചവടം പൂര്‍ണ്ണമായും അവസാനിപ്പിക്കുക, പുതുക്കിയ വാടക നിയന്ത്രണ നിയമം ഉടന്‍ നടപ്പാക്കുക, വാറ്റ് നിയമത്തിന്റെ പേരില്‍ അയക്കുന്ന നോട്ടീസുകള്‍ എത്രയും വേഗം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സമരം നടത്തുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close