വ്യാപാരസ്ഥാപനങ്ങളെ ലക്ഷ്യം വച്ച് തട്ടിപ്പു സംഘങ്ങള്‍

പത്തനംതിട്ട: വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘം വീണ്ടും സജീവമാകുന്നു.
സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്തശേഷം അതിന്റെ പണം നല്‍കുന്നതിന് എ.ടി.എം കാര്‍ഡിന്റെ വിവരങ്ങള്‍ ചോദിക്കുന്ന ഇവര്‍ തുടര്‍ന്ന് പാസ് വേര്‍ഡ് കൂടി തന്ത്രത്തില്‍ കൈക്കലാക്കുന്ന
ചൊവ്വാഴ്ച വൈകീട്ട് പത്തനംതിട്ട തനിമ ഹോട്ടലില്‍ വിളിച്ച് 20 പേര്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമം നടന്നു. കരസേന ഓഫിസില്‍നിന്നാണെന്ന് പറഞ്ഞ് വിളിക്കുകയായിരുന്നു.
സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തശേഷം പണം അയക്കുന്നതിന് അക്കൗണ്ട് നമ്പറും എ.ടി.എം കാര്‍ഡിന്റെ കോപ്പിയും വാട്സ്ആപ്പുവഴി ആവശ്യപ്പെടും. തുടര്‍ന്ന് വ്യാപാരിയില്‍നിന്ന് പാസ്വേര്ഡുകൂടി വാങ്ങി അക്കൗണ്ടില്‍ ഉള്ള പണം തട്ടിയെടുക്കുന്ന രീതിയാണ് ഇവരുടേത്. ഇത് ആദ്യത്തെ സംഭവമല്ല. ഇതിനുമുമ്പും പലതവണ സമാനസംഭവം ഉണ്ടായപ്പോഴും പരാതി നല്കിയപ്പോള് നടപടിയുണ്ടായില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഒരുവര്‍ഷത്തില്‍ ഏറെയായി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ തട്ടിപ്പ് നടത്തുന്ന
സംഘം എല്ലാ സ്ഥലത്തും ഒരേ പ്രൊഫൈല്‍ ചിത്രമാണ് വാട്സ്അപ്പില്‍ ഉപയോഗിക്കുന്നത്.