WORLD

വ്‌ലാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ അലക്‌സി നവല്‍നിയുടെ ദേഹത്ത് പ്രയോഗിച്ച വിഷമേതെന്ന് കണ്ടെത്തി

ബെര്‍ലിന്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും റഷ്യയിലെ പ്രതിപക്ഷനേതാക്കളില്‍ പ്രധാനിയുമായ അലക്‌സി നവല്‍നിയുടെ ദേഹത്ത് പ്രയോഗിച്ച വിഷം ഏതെന്ന് ജര്‍മനിയിലെ ആശുപത്രി കണ്ടെത്തി. 2018-ല്‍ ഇംഗ്ലണ്ടില്‍ വച്ച് റഷ്യന്‍ ചാരനായിരുന്ന സെര്‍ജി സ്‌ക്രിപലിനെയും മകളെയും കൊലപ്പെടുത്താനായി നല്‍കിയ അതേ വിഷമാണിത് . സോവിയറ്റ് യൂണിയന്‍ നിലനിന്ന കാലത്ത് ഉപയോഗിച്ചിരുന്ന നോവിചോക് എന്ന നെര്‍വ് ഏജന്റാണ് അലക്‌സി നവല്‍നിയുടെ ദേഹത്ത് നിന്നും കണ്ടെത്തിയിരിക്കുന്നത്. അലക്‌സി നവല്‍നി ഇപ്പോഴും കോമയിലാണ്. സൈബീരിയയില്‍ നിന്ന് മോസ്‌കോവിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റ് 20-നാണ് നവല്‍നിക്കിന് വിഷബാധയേറ്റത്. ജര്‍മന്‍ മിലിട്ടറി ലാബറട്ടറികളില്‍ നടത്തിയ പരിശോധനകളിലാണ് വിഷപ്രയോഗം ഏതെന്ന് കണ്ടെത്തിയത്. നൊവിചോക് എന്നത് വിഷത്തിന്റെ ഒരു പൊതുപേരാണ്. ഇതേ ഗ്രൂപ്പില്‍പ്പെട്ട പല തരം വിഷങ്ങള്‍ സോവിയറ്റ് കാലത്ത് ശത്രുക്കളെ ആക്രമിക്കാനായി ഉപയോഗിച്ചിരുന്നു

Tags
Show More

Related Articles

Back to top button
Close