KERALANEWS

ശബരിമലയിലെ ആശുപത്രികള്‍ തുറക്കാനായില്ല, കോവിഡ് പ്രതിരോധ മരുന്ന് വിതരണം മുടങ്ങി

പത്തനംതിട്ട: തീര്‍ഥാടനം ആരംഭിച്ച് രണ്ട് ദിവസം പിന്നിട്ടിട്ടും ശബരിമലയിലെ ഹോമിയോപതി ആശുപത്രികള്‍ തുറക്കാനായില്ല. എല്ലാ തീര്‍ഥാടന കാലത്തും തുറന്ന് പ്രവര്‍ത്തിക്കാറുണ്ടെങ്കിലും ഇത്തവണ ആരോഗ്യ വകുപ്പിന്റെ ഫണ്ട് ലഭിക്കാതെ വന്നതോടെയാണ് ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായത്. ആരോഗ്യ വകുപ്പിന്റെ അലംഭാലം മൂലമാണ് ആശുപത്രികള്‍ തുറക്കാനാവാത്തതെന്നാണ് ആരോപണം.ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന അലോപതി, ആയുര്‍വേദ ആശുപത്രികള്‍ക്കൊപ്പം പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് ഹോമിയോപതി ആശുപത്രികളും പ്രവര്‍ത്തിച്ചിരുന്നത്. ഹോമിയോ വകുപ്പ് തുടങ്ങിയ ശേഷം കഴിഞ്ഞ തീര്‍ഥാടന കാലം വരെ മുടക്കമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഈ വര്‍ഷം ഇതുവരെ തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല.

ശബരിമലയിലെത്തുന്ന മലയാളികളെക്കാള്‍ കൂടുതല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തരാണ് ഹോമിയോപതി ആശുപത്രികളെ സമീപിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ആശുപത്രികള്‍ തുറക്കാതിരുന്നതോടെ പലര്‍ക്കും ഇവിടെ നിന്ന് ചികിത്സ ലഭ്യമായിട്ടില്ല.രണ്ട് ആശുപത്രികളുടെയും പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍ വര്‍ഷങ്ങളില്‍ ഏഴ് ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. എന്നാല്‍ ഇക്കൊല്ലം ആരോഗ്യ വകുപ്പ് തുക അനുവദിക്കാതിരുന്നതോടെയാണ് ഹോമിയോപതി ചികിത്സ ആവശ്യക്കാര്‍ക്ക് അന്യമായിരിക്കുന്നത്. സംസ്ഥാന വ്യാപകമായി കോവിഡ് പ്രതിരോധ മരുന്നുകള്‍ ഹോമിയോ വകുപ്പ് വഴിയാണ് സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ ആശുപത്രികള്‍ തുറക്കാതായതോടെ ശബരിമലയിലെത്തിയവര്‍ക്ക് ഇതുവരെ മരുന്നുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല.ഹോമിയോ ആശുപത്രികളുടെ പ്രവര്‍ത്തനം തുടരുന്നത് സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കലക്ടര്‍ സര്‍ക്കാരിനെ നേരത്തെ ധരിപ്പിച്ചിരുന്നു. എന്നാല്‍ ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ അലംഭാവം കാണിച്ചതാണ് ആശുപത്രികളുടെ പ്രവര്‍ത്തനം മുടങ്ങാന്‍ കാരണമായതെന്നാണ് ആരോപണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close