Election 2021INDIANEWSTrending

ശബരിമലയില്‍ കേരളസര്‍ക്കാര്‍ നടപ്പാക്കിയത് സുപ്രീംകോടതി ഉത്തരവ്;സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ശബരിമലയില്‍ കേരളസര്‍ക്കാര്‍ നടപ്പാക്കിയത് സുപ്രീംകോടതി ഉത്തരവുമാത്രമാണെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്തിനാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പു പറഞ്ഞതെന്നു തനിക്കറിയില്ലെന്നും ഒരു ടെലിവിഷന്‍ ചാനലിനോടു പ്രതികരിക്കവേ യെച്ചൂരി പറഞ്ഞു. ഭരണഘടനാതത്ത്വമനുസരിച്ച് സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിച്ചാല്‍ ഭരണത്തിലുള്ള സര്‍ക്കാര്‍ അതു നടപ്പാക്കണം. സര്‍ക്കാരിനു മുന്നില്‍ മറ്റു വഴികളില്ല. ശബരിമലയിലും സംഭവിച്ചത് അതാണ്. അല്ലാതെ സുപ്രീംകോടതി വിധി ലംഘിക്കലാണോ ഭരണഘടനാതത്ത്വമെന്നും യെച്ചൂരി ചോദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close