KERALANEWS

ശബരിമലയില്‍ തീര്‍ത്ഥാടകരുട എണ്ണം കൂട്ടില്ല,നിലവിലെ സ്ഥിതി തുടരും

തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകരുട എണ്ണം കൂട്ടേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ യോഗത്തില്‍ തീരുമാനം.ശബരിമലയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതാണ് കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കേണ്ട എന്ന തീരുമാനത്തിലെത്താന്‍ കാരണം.നിലവിലെ രീതിയില്‍ തീര്‍ത്ഥാടകരുടെ എണ്ണം ക്രമീകരിക്കുന്നത് തുടരും. കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ സന്നിധാനത്ത് മാത്രം 36പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിക്കുന്നുണ്ട്.സാധാരണ ദിനങ്ങളില്‍ രണ്ടായിരവും ആഴ്ചയുടെ അവസാന ദിനങ്ങളില്‍ മൂവായിരവും തീര്‍ത്ഥാടകര്‍ക്കാണ് ദര്‍ശനത്തിന് അനുമതി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close