Breaking NewsKERALANEWS

ശബരിമലയില്‍ നാളെ മകരവിളക്ക്, അയ്യായിരം പേര്‍ക്ക് പ്രവേശനം

ശബരിമലയില്‍ നാളെ മകരവിളക്ക്. നാളെ രാവിലെ 8.14നാണ് മകരസംക്രമപൂജ. വൈകീട്ട് ദേവസ്വം പ്രതിനിധികള്‍ ശരംകുത്തിയില്‍ തിരുവാഭരണ ഘോഷയാത്രക്ക് ആചാരപരമായ വരവേല്‍പ്പ് നല്‍കും. ഉച്ചവരെയെത്തുന്ന തീര്‍ഥാടകര്‍ക്ക് മാത്രമെ സന്നിധാനത്ത് മകരവിളക്ക് ദര്‍ശിക്കാനാകൂ. ഉച്ചയ്ക്ക് ശേഷമെത്തുന്ന തിരുവാഭരണ ഘോഷയാത്രക്ക് ശരം കുത്തിയില്‍ ദേവസ്വം പ്രതിനിധികള്‍ വരവേല്‍പ്പ് നല്‍കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അയ്യായിരം പേര്‍ക്ക് മാത്രമാണ് ദര്‍ശനസൗകര്യമുള്ളത്.

കരവിളക്ക് ദിനം തീര്‍ഥാടക സാഗരം നിറയാറുള്ള സന്നിധാനത്ത് ഇക്കുറി ദര്‍ശനത്തിന് നിയന്ത്രിത ആളുകള്‍ മാത്രമെയുണ്ടാകു. തലേദിവസം മുതല്‍ സന്നിധാനത്ത് വിരിവച്ച്, പര്‍ണശാല കെട്ടി വിളക്കും, മകരജ്യോതി ദര്‍ശനത്തിനുമായി കാത്തിരിക്കുന്ന തീര്‍ഥാടകരും ഇക്കുറിയുണ്ടാകില്ല.പുല്ലുമേട്, പമ്പഹില്‍ട്ടോപ്പ്, പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ ഇടങ്ങളിലും മകരവിളക്ക് ദര്‍ശനാനുമതി ഇല്ല. കോവിഡ് സാഹചര്യത്തിന്റെ പരിമിതി ഉണ്ടെങ്കിലും ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close