KERALANEWS

ശബരിമലയില്‍ മുപ്പത്തിയാറു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ;പരിശോധനകള്‍ കര്‍ശനമാക്കി

പത്തനംതിട്ട: കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സന്നിധാനത്ത് മാത്രം മുപ്പത്തിയാറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ശബരിമലയില്‍ പരിശോധന കര്‍ശനമാക്കി. സുരക്ഷാ ജോലികള്‍ക്കായി നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കായിരുന്നു കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ കൂടുതലായി രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്താനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.

താത്കാലിക കച്ചവടക്കാര്‍ ഉള്‍പ്പടെ സന്നിധാനത്ത് ജോലി ചെയ്യുന്നവര്‍ക്കായിരുന്നു പരിശോധന. 238 പേരില്‍ നടത്തിയ റാപ്പിഡ് പരിശോധനയില്‍ 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 18 പോലീസ് ഉദ്യോഗസ്ഥര്‍, 17 ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ , ഒരു ഹോട്ടല്‍ ജീവനക്കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി 48 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.നിലക്കലില്‍ നടത്തിയ പരിശോധനയില്‍ ഏഴ് പൊലീസുകാര്‍ ഉള്‍പ്പടെ പതിനൊന്ന് പേര്‍ക്കും പമ്പയില്‍ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പൊലീസുകാരില്‍ കൂടുതലായി രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് നനിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസ് മെസ്സുകള്‍ താല്‍ക്കാലികമായി അടച്ചു. എന്നാല്‍ ദര്‍ശനത്തിനായി എത്തുന്ന തീര്‍ത്ഥാടകരില്‍ രോഗബാധ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ജീവനക്കാരിലും പൊലീസ് ഉദ്യോഗസ്ഥരിലും രോഗം വ്യാപിക്കുന്ന സാഹചര്യത്തെ കുറിച്ച് ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങി. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പോലീസുകാരുടെ എണ്ണം കുറച്ചിട്ടുണ്ട്. അടുത്തഘട്ടത്തിന്റെ ചുമതലയുള്ള പൊലീസ് ബാച്ച് ഡ്യൂട്ടിയില്‍ പ്രവേശിക്കും.

സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി സന്നിധാനത്തു ഓരോ തീര്‍ഥാടകരെയായിട്ടാണ് പതിനെട്ടാംപടി കയറ്റിവിടുന്നത് . വലിയ നടപ്പന്തലില്‍നിന്ന് അകലം പാലിച്ചാണ് തീര്‍ഥാടകരെ പതിനെട്ടാം പടിക്ക് താഴേക്ക് എത്തിക്കുന്നത്. ശാരീരിക ബുദ്ധിമുട്ട് ഉള്ളവരെ മാത്രം പതിനെട്ടാം പടി കയറാന്‍ പോലീസ് സഹായിക്കും. ഇതിനായി പി പി ഇ കിറ്റ് ധരിച്ച പോലീസുകാരാണ് ഡ്യൂട്ടിയിലുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close