KERALA

ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും

പമ്പ: ചിങ്ങമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും. ഓണനാളുകളിലെ പൂജകള്‍ക്കായി ഈ മാസം 29 ന് വൈകിട്ട് 5 മണിക്ക് ക്ഷേത്ര നട തുറക്കും.30 ന് ഉത്രാടപൂജ.31 ന് തിരുവോണനാള്‍ പൂജ, സെപ്റ്റംബര്‍ 1ന് അവിട്ടം, ‘ സെപ്റ്റംബര്‍ 2 ന് ചതയം എന്നിങ്ങനെ പൂജകള്‍ നടക്കും.2 ന് രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും.കന്നിമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത് സെപ്റ്റംബര്‍ 16ന് വൈകുന്നേരമാണ്.17 മുതല്‍ 21 വരെ നട തുറന്നിരിക്കും.

Tags
Show More

Related Articles

Back to top button
Close