KERALANEWS

ശബരിമല പ്രക്ഷോഭ കേസുകള്‍: ആദ്യം പിന്‍വലിക്കുന്നത് കുറ്റപത്രം നല്‍കിയ 1500ലേറെ കേസുകള്‍

തിരുവനന്തപുരം:ശബരിമല യുവതി പ്രവേശം, പൗരത്വഭേദഗതി എന്നിവയ്‌ക്കെതിരായതില്‍ ആദ്യം പിന്‍വലിക്കുന്നത് കുറ്റപത്രം നല്‍കിയ ആയിരത്തി അഞ്ഞൂറിലേറെ കേസുകള്‍. കേസുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനും നിയമവകുപ്പിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ശബരിമല യുവതി പ്രവേശത്തിനെതിരായ സമരത്തിന്റെ പേരില്‍ അയ്യായിരത്തിലേറെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ നാമജപഘോഷയാത്ര, നിരോധനാഞ്ജ ലംഘനം, ഔദ്യോഗിക ജോലി തടസപ്പെടുത്തി തുടങ്ങിയ നിസാര കേസുകള്‍ക്കൊപ്പം പൊലീസിനെ ആക്രമിക്കലും സ്റ്റേഷന് ബോംബെറിയലുമടക്കം ഗുരുതര സ്വഭാവമുള്ളതും ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ ഗുരുതര സ്വഭാവമില്ലാത്ത കേസുകളാണ് പിന്‍വലിക്കാനായി പരിഗണിക്കുന്നത്. അതില്‍ തന്നെ കുറ്റപത്രം നല്‍കിയ കേസുകള്‍ മാത്രമേ നിയമപരമായി പിന്‍വലിക്കാനാവു.ഇത്തരത്തില്‍ ശബരിമല സമരവുമായി ബന്ധപ്പെട്ട് 1007 കേസുകളില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്.

4163 പേര്‍ പ്രതികളാണ്. പൗരത്വനിയമഭേദഗതിക്കെതിരായ സമരങ്ങളില്‍ അഞ്ഞൂറിലേറെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടങ്കിലും കുറ്റപത്രം നല്‍കിയിരിക്കുന്നത് 311 കേസുകളിലാണ്. 1809 പേരാണ് ഇവയില്‍ പ്രതികളായുള്ളത്. ഈ കേസുകളാവും ആദ്യം പിന്‍വലിക്കുക.ഇവയില്‍ ഭൂരിഭാഗവും പൊലീസ് സ്വമേധയാ എടുത്തവയായതിനാല്‍ പരാതിക്കാരന്റെ സ്ഥാനത്ത് വരുന്നത് സര്‍ക്കാരാണ്. അതുകൊണ്ട് തന്നെ കേസ് പിന്‍വലിക്കാന്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ വഴി കോടതിയില്‍ അപേക്ഷ നല്‍കിയാല്‍ മറ്റ് നിയമതടസങ്ങളുണ്ടാവില്ല. അതുകൊണ്ട് ഇത്തരം കേസുകളുടെ വിശദാംശങ്ങള്‍ ഉടന്‍ ശേഖരിക്കാനാണ് പൊലീസിനും നിയമവകുപ്പിനും നല്‍കിയിരിക്കുന്ന നിര്‍ദേശം. വിവരങ്ങള്‍ ശേഖരിച്ച ശേഷം അവയില്‍ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ നോക്കി പിന്‍വലിക്കേണ്ട കേസുകളുടെ പട്ടിക തയാറാക്കാനാണ് തീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close