KERALANEWSTrending

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നത് കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ വിജയം;വി. മുരളീധരന്‍

കോഴിക്കോട്: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നത് കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ വിജയമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ബിജെപിയും ഹൈന്ദവ സംഘടനകളും സ്വീകരിച്ച നിലപാടാണ് ശരിയെന്നു സംസ്ഥാന സര്‍ക്കാരിന് ഒടുവില്‍ അംഗീകരിക്കേണ്ടി വന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏത് പാര്‍ട്ടി ഭരിച്ചാലും ബിജെപി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടി വരുന്ന സ്ഥിതിയിലേക്ക് സംസ്ഥാന രാഷ്ട്രീയം മാറികൊണ്ടിരിക്കുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും മന്ത്രി പറഞ്ഞു. ശബരിമലയില്‍ നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന ധാര്‍ഷ്ട്യം സ്വീകരിച്ച കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനു വിശ്വാസികളുടെ ഇച്ഛാശക്തിക്കും പോരാട്ടത്തിനും മുന്നില്‍ മുട്ട് മടക്കേണ്ടി വന്നു. ശബരിമലയില്‍ ആചാര ലംഘനത്തിന് കൂട്ടു നിന്നത് ഇടതു സര്‍ക്കാരാണ്. ഇതിനെതിരെ പ്രതിഷേധിച്ച വിശ്വാസികളെ അടിച്ചമര്‍ത്തി ശബരിമലയെ കലാപഭൂമിയാക്കി ഹൈന്ദവ സമൂഹത്തെ വേദനിപ്പിച്ചതിനു പരസ്യമായി വിശ്വാസികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പുപറയണമെന്നും പറഞ്ഞു. സര്‍ക്കാര്‍ നിലപാട് ആത്മാര്‍ഥമാണെങ്കില്‍ വിശ്വാസികള്‍ക്കെതിരെ എടുത്ത മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്നും വി. മുരളീധരന്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close