KERALANEWSTop News

ശബരിമല രാഷ്ട്രീയ അജണ്ടയാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ശബരിമല രാഷ്ട്രീയ അജണ്ടയാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യാവാങ്ങ്മൂലം മാറ്റാന്‍ തയാറാകാത്തതാണ് ഇപ്പോള്‍ നിലവിലെ വിഷയംമെന്നും വിശ്വസികള്‍ക്കൊപ്പമാണ് സര്‍ക്കാരെങ്കില്‍ ആ സത്യവാങ്മൂലം പിന്‍വലിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കൊപ്പമെന്ന് പറയാന്‍ എല്‍ഡിഎഫിന് ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചിരുന്നു. വിശ്വാസികള്‍ക്കൊപ്പമാണോ അല്ലയോ എന്ന് ഇടത് മുന്നണി വ്യക്തമാക്കേണ്ടതുണ്ട്. നവോത്ഥാന നായകന്റെ കപടവേഷം മുഖ്യമന്ത്രി അഴിച്ചുവയ്ക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close