KERALANEWS

ശബരിമല വിഷയത്തില്‍ പാര്‍ട്ടി വീക്ഷണം ആരിലും അടിച്ചേല്‍പ്പിക്കില്ല, പ്രതിപക്ഷത്തിന് വിഷയ ദാരിദ്യം: എം.എ.ബേബി

തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കുമെന്ന നിലപാട് പിന്‍വലിച്ച് സിപിഎം പി.ബി.അംഗം എം.എ.ബേബി. പാര്‍ട്ടി വീക്ഷണം ആരിലും അടിച്ചേല്‍പ്പിക്കില്ല.പുതിയ സത്യവാങ്മൂലം നല്‍കുമെന്നത് തെറ്റായ പ്രചാരണമാണ്. സുപ്രീം കോടതി വിശാല ബഞ്ചിന്റെ വിധി വന്നശേഷം എല്ലാവരുമായും ചര്‍ച്ച നടത്തുമെന്നും ബേബി പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത്. ശ്രദ്ധ തിരിക്കാനാണ് ശബരിമല ചര്‍ച്ച ചെയ്യുന്നത്. ശബരിമല വിഷയം കോടതിയുടെ പരിഗണനയിലാണ്. കോടതി വിധി പറഞ്ഞ ശേഷമേ പുതിയ കാര്യങ്ങള്‍ വരുന്നുള്ളൂ. വിധി നടപ്പാക്കുന്നത് സംഘര്‍ഷത്തിന് വഴിവച്ച് കൂടാ. പ്രതിപക്ഷത്തിന് വിഷയ ദാരിദ്യമാണെന്നും ബേബി പറഞ്ഞു. ജനങ്ങളുടെ വിഷയമാണ് ചര്‍ച്ച ചെയ്യേണ്ടത്,സുപ്രീം കോടതി വിശാല ബഞ്ചിന്റെ വിധി ബന്ധപ്പെട്ട ആളുകളുമായി ചര്‍ച്ച ചെയ്യും.പാര്‍ട്ടിപരമായ നിലപാടോ കാഴ്ചപ്പാടോ ബലംപ്രയോഗിച്ച് നടപ്പാക്കുകയില്ല.ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി ബേബിയോട് ആവശ്യപ്പെട്ടതായാണ് സൂചന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close