KERALANEWS

ശമ്പള പരിഷ്‌കരണം: മുന്നറയിപ്പുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനുള്ള നീക്കത്തെ വിമര്‍ശിച്ച് ഹൈക്കോടതി. കൃത്യം നാലര വര്‍ഷം കൂടുമ്പോള്‍ ശമ്പളം പരിഷ്‌കരിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. സാധാരണക്കാരെ പിഴിഞ്ഞ് ശമ്പള പരിഷ്‌കരണം നടത്തുകയാണ്. സംഘടിത വോട്ട് ബാങ്കിനെ ഭയന്നാണ് സര്‍ക്കാരിന്റെ ഈ നടപടി.ഇത്തരം നീക്കങ്ങളില്‍ കോടതിക്ക് നിശബ്ദരായി നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നും കോടതിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. ഒരു പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close