INDIANEWS

ശരദ് യാദവിന്റെ മകള്‍ സുഭാഷിണി ഇനി കോണ്‍ഗ്രസില്‍

പാറ്റ്ന: ലോക് താന്ത്രിക് ജനാതാദള്‍ (എല്‍ജെഡി) അധ്യക്ഷന്‍ ശരദ് യാദവിന്റെ മകള്‍ സുഭാഷിണി രാജ് റാവു കോണ്‍ഗ്രസിലേക്ക് .ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സുഭാഷിണിയുടെ കോണ്‍ഗ്രസ് മാറ്റം.ആര്‍ജെഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, സിപിഐ, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള മഹാസഖ്യ മത്സരത്തില്‍,സുഭാഷിണി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി)എന്‍ഡിഎയോടൊപ്പമാണ് മത്സരിക്കുന്നത്. 243 നിയമസഭാ സീറ്റുകളിലായി നടക്കുന്ന ബീഹാര്‍ ഇലക്ഷന്‍ ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി ആയിരിക്കും നടക്കുക. നവംബര്‍ 10 ന് ആയിരിക്കും ഫലപ്രഖ്യാപനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close