Breaking NewsKERALATrending

ശരീരം എംബാം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയില്‍; മെറിന്റെ മൃതദേഹം അമേരിക്കയില്‍ സംസ്‌കരിക്കും

മോനിപ്പിള്ളി: അമേരിക്കയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ കോട്ടയം മോനിപ്പള്ളി സ്വദേശിനി മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല. മൃതദേഹം എംബാം ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണമാണ് മൃതദേഹം അമേരിക്കയില്‍ നിന്നു നാട്ടിലെത്തിക്കാന്‍ സാധിക്കാത്തത്.മെറിന്റെ ശരീരത്തില്‍ 17 കുത്തുകളേറ്റിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ മൃതദേഹം എംബാം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് ആശുപത്രി അധികൃതര്‍ അമേരിക്കയിലുള്ള മെറിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചു. ഇക്കാര്യം മോനിപ്പള്ളിയിലെ വീട്ടില്‍ അറിയിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
മെറിന്റെ സംസ്‌കാരം അടുത്ത ശനിയാഴ്ച അമേരിക്കയില്‍ നടക്കും. മൃതദേഹം മയാമിയില്‍ നിന്ന് ന്യൂയോര്‍ക്കില്‍ എത്തിച്ച ശേഷം ആദ്യ വിമാനത്തില്‍ത്തന്നെ ഇന്ത്യയിലേക്കെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു.
അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയില്‍ ബ്രൊവാര്‍ഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്സ് ആശുപത്രിയില്‍ നഴ്സായിരുന്ന മെറിന്‍ ജോയി ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണു കൊല്ലപ്പെട്ടത്. കോവിഡിനെതിരായ പോരാട്ടത്തിനിടെയാണ് മെറിന്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യു (34) വിന്റെ കത്തിമുനയ്ക്കിരയായത്. ആശുപത്രിയുടെ നാലാം നിലയിലെ കോവിഡ് വാര്‍ഡില്‍നിന്ന് ജോലി കഴിഞ്ഞ് മിയാമിയിലെ താമസ സ്ഥലത്തേക്കു പോകാനിറങ്ങിയതായിരുന്നു മെറിന്‍. കാറിലെത്തിയ ഫിലിപ്പ് പാര്‍ക്കിങ് ലോട്ടില്‍വച്ച് മെറിനെ കുത്തിവീഴ്ത്തിയ ശേഷം ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റി. മെറിന്റെ ശരീരത്തില്‍ 17 കുത്തുകളേറ്റതായാണ് റിപ്പോര്‍ട്ട്. മെറിനെ പൊലീസ് ഉടന്‍ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കൊലപാതകത്തിനുപിന്നാലെ കാറോടിച്ച് കടന്നുകളഞ്ഞ ഫിലിപ്പിനെ പിന്നീട് സ്വയം കുത്തിമുറിവേല്‍പ്പിച്ച നിലയില്‍ ഹോട്ടല്‍ മുറിയില്‍നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഫിലിപ്പിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ഫിലിപ്പ് മിഷഗണിലാണു താമസിച്ചിരുന്നത്.ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു മെറിന്‍. നെവിന്‍ എന്നു വിളിക്കുന്ന ഫിലിപ്പ് മാത്യു തന്നെ അപായപ്പെടുത്തുമെന്ന് മെറിനു പേടിയുണ്ടായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകരില്‍നിന്നുള്ള വിവരം. ഇതുകാരണം കോറല്‍ സ്പ്രിങ്സ് ബ്രൊവാര്‍ഡ് ആശുപത്രിയിലെ ജോലി മതിയാക്കി താമ്പയിലേക്കു താമസം മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍. അതിനിടയിലാണ് ദാരുണമായ കൊലപാതകം.2016 ലായിരുന്നു മെറിന്‍-ഫിലിപ്പ് ദമ്പതികളുടെ വിവാഹം. 2017 ലാണു നഴ്സിങ് ജോലിയ്ക്കായി മെറിന്‍ ആദ്യമായി യുഎസിലെത്തിയത്. രണ്ട് വര്‍ഷത്തിലേറെയായി ബ്രൊവാര്‍ഡ് ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു. മെറിന്റെ സഹപ്രവര്‍ത്തകരില്‍ പലരും കൊലപാതകം നേരിട്ടുകണ്ടതായി പറയുന്നു. പാര്‍ക്കിങ് ലോട്ടില്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്ന മെറിന്‍ ‘എനിക്കൊരു കുഞ്ഞുണ്ട്..’ എന്ന് അലമുറയിട്ടു കരഞ്ഞതായി സഹപ്രവര്‍ത്തകര്‍ കണ്ണീരോടെ ഓര്‍ക്കുന്നു. തങ്ങള്‍ക്ക് മെറിന്‍ ഒരു മാലാഖയെ പോലെയായിരുന്നെന്നും നല്ല സുഹൃത്തായിരുന്നെന്നും സഹപ്രവര്‍ത്തക പറഞ്ഞു.

Show More

Related Articles

Back to top button
Close