KERALANEWS

ശസ്ത്രക്രിയ നടത്താൻ പെൻഷൻ കുടിശിക 4 ഗഡുക്കളായി നൽകണം: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കരകൗശല വികസന കോർപ്പറേഷനിൽ നിന്നും 8 വർഷം മുമ്പ് വിരമിച്ച  രോഗബാധിതയായ മുൻ ജീവനക്കാരിക്ക് ജീവൻ നിലനിർത്തുന്നതിന് വേണ്ടിയുള്ള ശസ്ത്രക്രിയക്കായി കുടിശികയുള്ള പെൻഷൻ ആനുകൂല്യങ്ങൾ നാലു തുല്യ ഗഡുക്കളായി കൊടുത്തുതീർക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

 ആനുകൂല്യങ്ങൾ ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ  കൊടുത്തു തീർക്കാൻ ആവശ്യമായ നടപടികൾ  വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്വീകരിക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. പരാതിക്കാരിക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ബന്ധപ്പെട്ട അധികാരികൾ സമാധാനം പറയേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു. കോർപ്പറേഷൻ എം ഡിക്കാണ് ഉത്തരവ് നൽകിയത്.

 ഇത് സംബന്ധിച്ച്  സ്വീകരിച്ച നടപടികൾ സംബന്ധിക്കുന്ന ഒരു റിപ്പോർട്ട് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കരകൗശല വികസന കോർപ്പറേഷൻ എം.ഡിയും  ഡിസംബർ 31 നകം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 

കോർപ്പറേഷൻ മുൻ ജീവനക്കാരി സമർപ്പിച്ച പരാതിയിൽ 2019 മാർച്ച് 7 ന് ഒരു ഉത്തരവ് കമ്മീഷൻ പാസാക്കിയിരുന്നു.  എന്നാൽ കോവിഡ് കാരണം സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ സമയം വേണമെന്ന് കോർപ്പറേഷൻ അഭ്യർത്ഥിച്ചു. കോവിഡിന് മുമ്പാണ്  ഉത്തരവ് പാസാക്കിയതെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.  പരാതിക്കാരി 2 ശസ്ത്രക്രിയ കഴിഞ്ഞയാളാണ്. മൂന്നാമത്തെ ശസ്ത്രക്രിയ സാമ്പത്തിക പ്രതിസന്ധി കാരണം നടത്തിയിട്ടില്ല. 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close