KERALATop News

ശിവശങ്കരന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; സ്വപ്നയ്ക്കൊപ്പം ഒരുമിച്ച് ഇരുത്തിയത് ഒന്‍പതു മണിക്കൂര്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഇത് മൂന്നാം തവണയാണ് എന്‍ഐഎ ശിവശങ്കരനെ ചോദ്യം ചെയ്യുന്നത്. മൂന്നാം വട്ട ചോദ്യം ചെയ്യല്‍ ഒന്‍പത് മണിക്കൂര്‍ നേരമാണ് നീണ്ടത്. എന്‍ഐഎയുടെകൊച്ചി ഓഫിസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പമാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷും സംഘവും നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ എന്‍.ഐ.ഐ വീണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തതെന്നാണ് സൂചന.

ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയില്‍ നിന്ന് ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ലകഴിഞ്ഞയാഴ്ചയാണ് പ്രതികളില്‍ നിന്ന് 2ടിബി ഡിജിറ്റല്‍ രേഖകള്‍ എന്‍ഐഎ പരിശോധിച്ചത്. സ്വപ്നയെ നേരത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ പറഞ്ഞ് രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിദഗ്ധ പരിശോധനയില്‍ ഇവര്‍ക്ക് ആരോഗ്യ പ്രശ്നം ഇല്ലെന്ന് വ്യക്തമായതോടെ എന്‍ഐഎ കോടതി ഇവരെ രണ്ടു ദിവസം മുന്‍പ് എന്‍ഐഎ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു.ഡിജിറ്റല്‍ തെളിവുകളില്‍ നിന്നു ലഭിച്ച വിവരങ്ങളും പ്രതികളുടെ മൊഴികളും എം.ശിവശങ്കറിന്റെ മൊഴികളും വിശദമായി പരിശോധിച്ച ശേഷം ഇതിലുണ്ടായിട്ടുള്ള വൈരുധ്യങ്ങളില്‍ വ്യക്തത വരുത്താനാണ് ഇവരെ ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്തതെന്നാണ് സൂചന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close