Breaking NewsKERALANEWSTrending

ശിവശങ്കര്‍ ഉപയോഗിച്ചിരുന്ന രണ്ട്‌ ഫോണുകളില്‍ ഒന്ന് യൂണിടാക് കമ്പനിയുടമ നല്‍കിയത്

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ നിര്‍ദേശപ്രകാരം ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്ലാറ്റ് പദ്ധതിയുടെ നിര്‍മാണക്കരാര്‍ കിട്ടാനായി യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണുകളിലൊന്ന് ഉപയോഗിക്കുന്നതു ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലൈഫ് മിഷന്‍ പദ്ധതികളുടെ മേല്‍നോട്ടച്ചുമതല നിര്‍വഹിച്ച ശിവശങ്കര്‍,നിര്‍മ്മാണ കരാര്‍ ലഭിക്കാനായി 4.48 കോടി രൂപ കമ്മിഷനു പുറമേ 5 ഐഫോണുകളും സ്വപ്ന ചോദിച്ചുവാങ്ങിയതായി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഇതിലൊരു ഫോണ്‍ ലഭിച്ചതു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണെന്ന ആരോപണം നേരത്തെത്തന്നെ ഉയര്‍ന്നിരുന്നു. 99,900 രൂപയാണ് സന്തോഷ് ഈപ്പന്‍ ശിവശങ്കറിന് നല്‍കിയ ഐഫോണിന്റെ വില.ശിവശങ്കര്‍ ഉപയോഗിച്ചിരുന്ന 2 ഫോണുകളുടെ ഐഎംഇഐ നമ്പറുകള്‍ കോടതിയില്‍ ഇഡി സമര്‍പ്പിച്ചപ്പോഴാണ് അതിലൊന്നു യൂണിടാക് നല്‍കിയതാണെന്നു വ്യക്തമായത്. ശിവശങ്കറുമായി ഇടപാടൊന്നുമില്ലെന്നാണു സന്തോഷ് ഈപ്പന്റെ മൊഴിയെങ്കിലും ഫോണ്‍കൈമാറ്റ വിവരം പുറത്തുവന്നതോടെ ഇത് അന്വേഷിക്കേണ്ടതുണ്ടെന്നാണു സിബിഐ നിലപാട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close