KERALA

ശിവശങ്കര്‍ വിഷയത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കുന്ന പ്രശ്‌നമില്ല : എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ശിവശങ്കര്‍ വിഷയത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കുന്ന പ്രശ്‌നമില്ലെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. വിഷയത്തില്‍ മുഖ്യമന്ത്രി നേരത്തേ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഏത് അന്വേഷണവും സ്വാഗതം ചെയ്തതാണ്. തന്റെ ഓഫീസില്‍ വരെ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി അനുവദിച്ചിരുന്നുവെന്നും എം വി ഗോവിന്ദന്‍ ഓര്‍മ്മിപ്പിച്ചു.മടിയില്‍ കനമില്ലെന്നും, ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കട്ടേയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്, ഇക്കാര്യത്തില്‍ മാറ്റമില്ല, പ്രശ്‌നം ഉയര്‍ന്നപ്പോള്‍ തന്നെ ശിവശങ്കറിനെ മാറ്റിയുന്നു. എം വി ഗോവിന്ദന്‍ പറയുന്നു. ശിവശങ്കറിനെ ആരോപണമുയര്‍ന്നപ്പോള്‍ തന്നെ സ്ഥാനത്ത് നിന്ന് മാറ്റുകയും പിന്നീട് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തുവെന്നതാണ് മുതിര്‍ന്ന സിപിഎം നേതാവിന്റെ വിശദീകരണം.അന്വേഷണവും കോടതി നടപടിക്രമങ്ങളും നടക്കട്ടേയെന്നും ഇതിനെ പറ്റി യാതൊരു വിധ ഉത്കണ്ഠയുമില്ലെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി രാജി വയ്‌ക്കേണ്ട ആവശ്യമേ ഇല്ലെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ ആവര്‍ത്തിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close