ശിവശങ്കര്‍ ഹാജരാകണം, എന്‍ഐഎയുടെ ചോദ്യം ചെയ്യല്‍ വീണ്ടും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനോട് കൊച്ചി ഓഫിസില്‍ ഹാജരാകാന്‍ എന്‍ഐഎ നിര്‍ദ്ദേശം. തിങ്കളാഴ്ച ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അഞ്ചു മണിക്കൂറോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. മറ്റു പ്രതികളുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും, പ്രതികളുമായി ശിവശങ്കറിന് അടുപ്പമുണ്ടോയെന്നതിന്റെ തെളിവുകള്‍ ശേഖരിക്കാനുമാണ് ചോദ്യം ചെയ്തത്. പേരൂര്‍ക്കട പൊലീസ് ക്ലബ്ബില്‍ എത്തിച്ചായിരുന്നു ചോദ്യം ചെയ്യല്‍. വെകിട്ട് നാലിനു ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് രാത്രി 8.55 നാണ് അവസാനിച്ചത്. നേരത്തെ കസ്റ്റംസും ഒമ്പത് മണിക്കൂര്‍ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിനെ പ്രതിചേര്‍ക്കാന്‍ തെളിവു ലഭിച്ചതായാണ് ലഭിക്കുന്ന വിവരങ്ങള്‍.
പ്രതികളായ സ്വപ്നയും സരിത്തുമായി
സൗഹൃദത്തിനപ്പുറം അവരുടെ ബിസിനസ്സിനെ കുറിച്ചോ മറ്റ് ഇടപാടുകളെ കുറിച്ചോ
അറിവുണ്ടായിരുന്നില്ലെന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയത്. സ്വപ്ന സുരേഷിന്റെ
ഭര്‍ത്താവ് തന്റെ ബന്ധുവാണെന്നും ആ അടുപ്പമാണ് ഇവരുടെ കുടുംബവുമായി
ഉണ്ടായിരുന്നതെന്നും ശിവശങ്കര്‍ പറഞ്ഞതായാണു വിവരം. സ്വപ്നയാണ് സരിത്തിനെ
പരിചയപ്പെടുത്തിയതെന്നും ശിവശങ്കര്‍ അറിയിച്ചിട്ടുണ്ട്. സരിത് ശിവശങ്കറിനെതിരെ മൊഴി
നല്‍കിയിരുന്നു. ശിവശങ്കര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലുള്ള
സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യും.