KERALANEWS

ശിവശങ്കറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ കര്‍ശന സുരക്ഷയ്ക്ക് ഇടയില്‍ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിച്ചു.ശിവശങ്കറെ ഇഡി ഓഫീസില്‍ എത്തിച്ചതിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മതില്‍ ചാടിക്കടന്ന് പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കു വന്ന ഇഡി സംഘത്തിനൊപ്പം യാത്രയ്ക്കിടയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും ചേര്‍ന്നിരുന്നു.

കസ്റ്റഡിയിലെടുത്ത എം.ശിവശങ്കറിന്റെ അറസ്റ്റ് ഇന്ന് തന്നെ ഇഡി രേഖപ്പെടുത്തും എന്നാണ് സൂചന.ഇഡി ഓഫീസിലിരുത്തി ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യും.ഇഡിയുടെ അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം കസ്റ്റംസവും അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തേക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close