
കൊച്ചി: ഡിപ്ളോമാറ്റിക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സാമ്പത്തികകുറ്റകൃത്യങ്ങളന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം.ശിവശങ്കറിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അഞ്ചുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷം തിരികെയയച്ചെങ്കിലും വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യത ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞില്ല.
കൊച്ചിയിലെ ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍.ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ട് കൂടി ചേര്‍ന്ന് എടുത്തുകൊടുത്ത സ്വപ്നയുടെ ബാങ്ക് ലോക്കറുകളെപ്പറ്റിയാണ് പ്രധാനമായും മൊഴിയെടുത്തതെന്നാണറിയുന്നത്