KERALANEWSTrending

ശിവശങ്കറിന്റെ റിമാന്‍ഡ് ഈ മാസം 22 വരെ കോടതി നീട്ടി,കള്ളക്കടത്ത് കേസില്‍ കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത കാര്യങ്ങളാണ് നടന്നിരിക്കുന്നതെന്ന് കസ്റ്റംസ്

തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ റിമാന്‍ഡ് ഈ മാസം 22 വരെ കോടതി നീട്ടി.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയുടേതാണ് നടപടി.

നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്ത് കേസില്‍ കേരള സംസ്ഥാനത്തിന്റെ ചരിത്രത്തിലിലാത്ത കാര്യങ്ങളാണ് നടന്നിരിക്കുന്നതെന്ന് കസ്റ്റംസ് പറഞ്ഞു.ചരിത്രത്തിലില്ലാത്ത തരത്തിലുള്ള അന്വേഷണമാണ് നടക്കുന്നതെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു.

സ്വപ്നയും സരിത്തും അതീവ ഗൗരവമുള്ള വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്.മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നുള്ള നിലയ്ക്ക് സര്‍ക്കാറിന്റെ ഭാവി പദ്ധതികളും ശിവശങ്കര്‍ സ്വപ്നയുമായി പങ്കിട്ടിരുന്നു.ഇത് ദേശ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്ക്തമാക്കി.
വിദേശത്ത് നിന്നും സ്വര്‍ണ്ണം കടത്തിയതില്‍ ശിവശങ്കറിന് സുപ്രധാന പങ്കുണ്ട് .സ്വര്‍ണ്ണ കടത്തുമായി ശിവശങ്കറെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് കിട്ടിയിട്ടുണ്ടെന്നും,ശിവശങ്കര്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും , കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close