NEWSWORLD

ശീതീകരിച്ച ആഹാര സാധനങ്ങളിലൂടെ കൊറോണ പടരില്ല

ബെയ്ഗിംങ്: ശീതീകരിച്ച ആഹാര സാധനങ്ങളിലൂടെ കൊറോണ വൈറസ് പടരില്ലെന്ന് ലോകാരോഗ്യ സംഘടന. ചൈനയിലെ രണ്ടു നഗരങ്ങളില്‍ ഇറക്കുമതി ചെയ്ത ആഹാരസാധനങ്ങളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. ആഹാര സാധനങ്ങള്‍ കൈകാര്യം ചെയ്തിരുന്നവരില്‍ ആര്‍ക്കെങ്കിലും കോവിഡ് ഉണ്ടായിരുന്നിരിക്കാം. അവരില്‍നിന്നാകാം വൈറസ് ഇവയില്‍ എത്തിയതെന്നും കൊളംബിയ യൂണിവേഴ്സിറ്റി വൈറോളജിസ്റ്റ് അംഗേല റാസ്മുസെന്‍ പറഞ്ഞു.ഭക്ഷണ സാധാനം കൈകാര്യം ചെയ്യുന്നതോ കഴിക്കുന്നതിനോ കോവിഡുമായി ബന്ധമില്ല. ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് തുമ്മല്‍, ചുമ, സംസാരം, ശ്വസിക്കല്‍ എന്നിവയില്‍ കൂടി മാത്രമേ വൈറസ് പടരുകയുള്ളൂവെന്നും വിദഗ്ധര്‍ പറയുന്നു. ചൈനയിലെ രണ്ടു നഗരങ്ങളില്‍ ശീതീകരിച്ച ആഹാരം ഇറക്കുമതി ചെയ്ത കാര്‍ഗോയില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചിരുന്നു. ബ്രസീലില്‍നിന്ന് ഷെന്‍സെന്നിലേക്ക് എത്തിച്ച ശീതീകരിച്ച ചിക്കന്‍ വിങ്സിന്റെ ഉപരിതലത്തിലും ഇക്വഡോറിയന്‍ ചെമ്മീനിന്റെ പാക്കറ്റിന്റെ പുറത്തുനിന്നും ശേഖരിച്ച സാംപിളുകളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ബ്രസീലിലെ മൂന്നാമത്തെ ഏറ്റവും വലിയ കോഴി, പന്നി കയറ്റുമതിക്കാരായ അറോറയുടെ പ്ലാന്റില്‍നിന്നാണ് കാര്‍ഗോ എത്തിയതെന്ന് ഷെന്‍സെന്‍ അധികൃതര്‍ അറിയിച്ചു.

Tags
Show More

Related Articles

Back to top button
Close