KERALANEWSTop News

ശുചിമുറിയിൽ വച്ച് അധ്യാപകൻ പീഡിപ്പിച്ചെന്ന നാലാംക്ലാസുകാരിയുടെ മൊഴി;ശുചിമുറിയിലെ ടൈലുകളിൽ നിന്നും ലഭിച്ച രക്തക്കറ നിർണായക തെളിവ്; ബിജെപിയെ വെട്ടിലാക്കി അടുത്ത കേസിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

കണ്ണൂർ:കൊടകരക്കുഴൽപ്പണക്കേസിന് പിന്നാലെ ബിജെപിയെ വെട്ടിലാക്കി കൊണ്ട് അടുത്ത കേസിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്.പാലത്തായിൽ നാലാം ക്ലാസുകാരി ലൈംഗീകപീഡനത്തിന് വിധേയമായതിൽ ബിജെപി നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജന് പങ്കെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.പത്മരാജൻ 9 വയസുകാരിയെ പീഡിപ്പിച്ചതിന്റെ തെളിവുകൾ ലഭിച്ചു. ശുചിമുറിയിലെ ടൈലുകളിൽ നിന്നും ലഭിച്ച രക്തക്കറ ശാസ്ത്രീയമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണറിപ്പോർട്ട്.

തെളിവില്ലെന്ന് പറഞ്ഞ് ആദ്യ അന്വേഷണ സംഘം കേസിൽ പത്മരാജനെ വെറുതെ വിട്ടിരുന്നെങ്കിലും ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണസംഘമാണ്‌ നിർണായക തെളിവുകൾ കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടി ലൈംഗികപീഡനത്തിനിരയായതായി അന്വേഷണ സംഘം കണ്ടെത്തി. അന്വേഷണറിപ്പോർട്ട് അടുത്ത ദിവസം തലശേരിയിലെ പ്രത്യേക പോക്‌സോ കോടതിയിൽ സമർപ്പിക്കും.

ശുചിമുറിയിൽ വച്ചാണ് അധ്യാപകൻ പീഡിപ്പിച്ചതെന്നായിരുന്നു നാലാംക്ലാസുകാരിയുടെ മൊഴി. പീഡനത്തെ തുടർന്ന് കുട്ടിക്ക് കടുത്ത രക്തസ്രാവമുണ്ടായിരുന്നു. ശുചിമുറിയിൽ നിന്ന് പൊലീസ് ശേഖരിച്ച രക്തക്കറ ശാസ്ത്രീയമായ പരിശോധന നടത്തി. ഇതേതുടർന്നാണ് പെൺകുട്ടി പീഡനത്തിനിരയായതിന്റെ തെളിവുകൾ ലഭിക്കുകയായിരുന്നു.

2020 ജനവരിയിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മൊഴി പരസ്പരവിരുദ്ധമാണെന്നായിരുന്നു അദ്യഅന്വേഷണ സംഘം കണ്ടെത്തിയത്. പീഡനം നടന്നെന്ന് പറയുന്ന ദിവസം അധ്യാപകൻ സ്‌കൂളിലെത്തിയില്ലെന്നും കോഴിക്കോട് മെഡിക്കൽ കോളജിൽ ആയിരുന്നെന്നും അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് കേസിൽ അധ്യാപകനെ വെറുതെ വിട്ടത്. തുടർന്ന് കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close