INDIANEWSTrending

ശൂന്യമായ പണപ്പെട്ടിയുമായി വമ്പന്‍ പ്രഖ്യാപനങ്ങള്‍ നല്‍കി തമിഴ്‌നാടിന്റെ ഇടക്കാല ബജറ്റ്

ചെന്നൈ: ശൂന്യമായ പണപ്പെട്ടിയും മഹാമാരിക്കെതിരേയുള്ള പോരാട്ടവും ക്ഷീണിപ്പിച്ചിരിക്കുന്ന തമിഴ്‌നാടിന് കൂടുതല്‍ ക്ഷീണം നല്‍കി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എഐഎഡിഎംകെ യുടെ ആപ്പ്. സാമ്പത്തീക വളര്‍ച്ച 2.02 ശതമാനവും കടം 85,000 കോടി കൂടി വര്‍ദ്ധിച്ച് 5.7 ലക്ഷം കോടി ആയിരിക്കെ ഇടക്കാല ബജറ്റ് അവതരിപ്പിച്ച് വമ്പന്‍ പ്രഖ്യാപനങ്ങളാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

വരുമാനം വന്‍തോതില്‍ കുറഞ്ഞ് കമ്മി നേരിടുമ്പോള്‍ വോട്ടു മാത്രം ലക്ഷ്യമിട്ട് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ആജീവനാന്ത ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള പ്രഖ്യാപനം.വരുമാനം 17.64 ശതമാനമായി കുറഞ്ഞിരിക്കെ ബിപിഎല്‍ വിഭാഗത്തില്‍ പെടുന്ന 55.67 ലക്ഷം കുടുംബങ്ങള്‍ക്കാണ് അപകട ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചത്. മഹാമാരി ശക്തമായി പ്രതിഫലിക്കുമ്പോള്‍ എല്‍ഐസി, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് പുരട്ചി തലൈവി അമ്മ ആജീവനാന്ത അപകട ഇന്‍ഷുറന്‍സാണ് പ്രഖ്യാപിച്ചത്. തിരിച്ചടവ് മുടങ്ങി 12,110.74 കോടിയായ കാര്‍ഷിക വായ്പയ്ക്ക് 5000 കോടി അനുവദിച്ചു. 2000 വൈദ്യൂതി ബസ് ഉള്‍പ്പെടെ 12,000 പുതിയ ബസുകള്‍ക്ക് 3,410 കോടി അനുവദിച്ചു. കാനഡയിലെ ടൊറന്റോ സര്‍വകലാശാലയില്‍ തമിഴ് ചെയര്‍ സ്ഥാപിക്കാന്‍ സഹായം.

കോയമ്പത്തൂരില്‍ 44 കിലോമീറ്റര്‍ മെട്രോ റെയിലിന്റെ ആദ്യ ഘട്ടത്തിനായി 6,683 കോടി, സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആറാം ക്ലാസ്സ് മുതല്‍ 10 ാം ക്ലാസ്സ് വരെ കമ്പ്യൂട്ടര്‍ സയന്‍സ് വിഷയം. ആരോഗ്യ പ്രവര്‍ത്തകരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് അഞ്ചു ലക്ഷത്തിലേക്ക് ഉയര്‍ത്തി തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍.തമിഴ്‌നാടിന്റെ സാമ്പത്തീക വളര്‍ച്ച ഇന്ത്യയുടെ ആഭ്യന്തരോല്‍പ്പാദനത്തേക്കാള്‍ 7.7 ശതമാനമാണ് കുറവ്. വരുമാനം കുറഞ്ഞപ്പോള്‍ ചെലവ് കുടി. നടപ്പു വര്‍ഷം 65,944 കോടിയാണ് ചെലവ്. വരും വര്‍ഷം 41,417 കോടിയെങ്കിലും വരുമെന്നാണ് കണക്കാക്കുന്നത്. സബ്‌സീഡികളും ട്രാന്‍സ്ഫറുകളുമായി 1,01,180 കോടി അടുത്ത വര്‍ഷവും തുടരും. ഈ വര്‍ഷം അത് 1,11,229 കോടിയായിരുനന്ു. ഈ വര്‍ഷം ചെലവ് 13,353 ആയതിന് കാരണം കോവിഡ് അനുബന്ധ ചെലവുകളാണെന്നാണ് വാദം.

പ്രാഥമിക മേഖലയില്‍ 5.23 ശതമാനം വളര്‍ച്ചയും സെക്കണ്ടറി സെക്ടറില്‍ 1.25 ശതമാനവും സേവന മേഖലയില്‍ 1.64 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തിയതാണ് ഗുണകരമായ ഏകകാര്യം.മഹാമാരിയുടെ പശ്ചാത്തലവും തമിഴ്‌നാടിന് തിരിച്ചടിയായിരുന്നു. 1.33 ലക്ഷം കോടിയാണ് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്ന നികുതി വരുമാനം 17.64 ശതമാനമായി കുറഞ്ഞു. നികുതിയിനത്തില കേന്ദ്രത്തില്‍ നിന്നും കിട്ടേണ്ടിയിരുന്ന തുക 23,039.46 കോടിയായി കുറച്ചു. 2022 മാര്‍ച്ച് 31 ആകുമ്പോള്‍ സംസ്ഥാനത്തിന്റെ കടം 5.7 ലക്ഷമാകുമെന്നാണ് കണക്കാക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close