KERALATrending

‘ശ്രദ്ധിക്കുക, വിമാന യാത്രയിലെ ഈ പിഴവിന് വലിയ വില കൊടുക്കണ്ടി വരും; അപകടകരമായ ഈ പ്രവണത കൂടുതല്‍ കാണുന്നത് മലയാളികളില്‍’

ന്യൂഡല്‍ഹി: വിമാനയാത്രയിലെ ഏറ്റവും നിര്‍ണായകമായ രണ്ടു ഘട്ടങ്ങളാണ് ടേക്ക് ഓഫും ലാന്‍ഡിംഗും. ഈ രണ്ടു സമയങ്ങളിലും കാബിന്‍ ക്രൂ യാത്രക്കള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. എന്നാല്‍ ഈ സന്ദര്‍ഭങ്ങളില്‍ മലയാളികളുടെ ഇടയില്‍ കണ്ടുവരുന്ന അപകടകരമായ പ്രവണതയെ കുറിച്ച് പറയുകാണ് എയര്‍ ഇന്ത്യ മുന്‍ കാബിന്‍ ക്രൂ ആയ വിന്‍സി വര്‍ഗീസ്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം വിന്‍സി വര്‍ഗീസ് പറയുന്നത്. വിമാനം പൂര്‍ണമായും ലാന്‍ഡ് ചെയ്യും മുന്‍പ് തന്നെ ഭൂരിപക്ഷം യാത്രക്കാരും സീറ്റ് ബെല്‍റ്റ് നീക്കം ചെയ്ത് എഴുന്നേല്‍ക്കുകയും ഒപ്പം ഓവര്‍ ഹെഡ്ബിന്‍ തുറന്നു ഹാന്‍ഡ് ബാഗേജുകള്‍ കയ്യില്‍ എടുക്കുന്ന പ്രവണത മലയാളികളില്‍ കണ്ടുവരുന്നുണ്ടെന്ന് വിന്‍സി പറയുന്നു. ഈ പ്രവണതഒഴിവാക്കണമെന്നും അല്ലെങ്കില്‍ ജീവന്‍ പോലും അപകടത്തിലായേക്കാമെന്നും കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
കരിപ്പൂര്‍ വിമാന അപകടത്തിന്റെ പശ്ചാത്തലത്തില്‍, വിമാനയാത്ര ചെയ്തിട്ടുള്ളവരും ഇപ്പോഴും ചെയ്യുന്നവരും ഇനി ചെയ്യാനിരിക്കുന്നവരുമായ എല്ലാവരും തീര്‍ച്ചയായിട്ടും ശ്രദ്ധിക്കേണ്ട അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഞാന്‍ പറഞ്ഞു വരുന്നത്.ഒരു മുന്‍ ക്യാബിന്‍ ക്രൂ എന്ന നിലയില്‍ പലപ്പോഴും ഞാനും എന്റെ സഹപ്രവര്‍ത്തകരും അനുഭവിച്ചിട്ടുള്ളതും വളരെയധികം നിരാശജനകവും ആയിട്ടുള്ള ഒരു പ്രവണതയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഖേദകരമെന്നു പറയട്ടെ ഇത് മലയാളികളായ യാത്രക്കാരില്‍ ആണ് കൂടുതലായി കണ്ടുവരുന്നത്.
ഒരു വിമാനയാത്രയിലെ ഏറ്റവും നിര്‍ണായകമായ രണ്ടു ഘട്ടങ്ങളാണ് ടേക്ക് ഓഫും ലാന്‍ഡിങ്ങും. ഇതില്‍ ടേക്ക് ഓഫ് സമയത്ത് മിക്കവാറും എല്ലാ യാത്രക്കാരും ക്യാബിന്‍ ക്രൂ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാറുണ്ട്. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ പലപ്പോഴും യാത്രക്കാര്‍ ഈ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കാറാണ് പതിവ്. വിമാനം ലാന്‍ഡ് ചെയ്ത ഉടനെ 90% യാത്രക്കാരും സീറ്റ് ബെല്‍റ്റ് നീക്കം ചെയ്ത് എഴുന്നേല്‍ക്കുകയും ഒപ്പം ഓവര്‍ ഹെഡ്ബിന്‍ തുറന്നു തങ്ങളുടെ ഹാന്‍ഡ് ബാഗേജുകള്‍ കയ്യില്‍ എടുക്കുന്നതും ഒരു നിത്യകാഴ്ചയാണ്. പ്രധാനമായും കേരളത്തിലേക്ക് വരുന്ന വിമാനങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഒരുപക്ഷേ രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ് നാട്ടിലേക്ക് വരുന്നതിന്റെ ആവേശം കൊണ്ടോ അല്ലെങ്കില്‍ നാടിന്റെ പച്ചപ്പ് കാണുമ്പോഴുള്ള സന്തോഷം കൊണ്ടോ ആയിരിക്കും ഇങ്ങനെ അമിതാവേശം കാണിക്കുന്നത്.

ഇങ്ങനെ പോകുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

Tags
Show More

Related Articles

Back to top button
Close