KERALANEWS

ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ ആശാ കിഷോറിനെനീക്കം ചെയ്തത് അംഗീകരിച്ച് ഹൈക്കോടതി

തിരുവനന്തപുരം:ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ ആശാ കിഷോറിനെനീക്കം ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു.

നടപടി ചോദ്യം ചെയ്ത് ആശാകിഷോര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ.എം ഷഫീഖ്, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുടെ ബഞ്ചാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവെച്ചത്. ഇപ്പോള്‍ ചുമതലയിലുള്ള ഇടക്കാല ഡയറക്ടര്‍ കെ ജയകുമാറിന്റെ കാലാവധി തീരുന്ന മുറയ്ക്ക് പുതിയ നിയമനം നടത്താനും കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി. ഡയറക്ടറെനീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ആശാകിഷോര്‍ നേരത്തെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. നവംബര്‍ 6 ന് ട്രീബ്യൂണലും ആശാകിഷോറിന്റെ പരാതി തള്ളി. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി ഇപ്പോള്‍ തള്ളിയിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close