
കൊല്ലം:സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ സര്‍വകലാശാലക്ക് ഇന്ന് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കൊല്ലത്ത് ആരംഭിക്കുന്ന ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുന്നത്. ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍ അധ്യക്ഷനാകും. മന്ത്രിമാരായ കെ രാജു , ജെ മേഴ്സിക്കുട്ടിയമ്മ തുടങ്ങയവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും. കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴയില്‍ വാടകയ്ക്കെടുത്ത കെട്ടിടമാണു സര്‍വകലാശാലയുടെ താല്‍ക്കാലിക ആസ്ഥാനം മൂന്ന് വര്‍ഷത്തിനുള്ളില്‍ സര്‍വകലാശാലക്ക് സ്ഥിരം ആസ്ഥാനമൊരുക്കും.
33,000 ചതുരശ്ര അടിയുള്ള 9നിലക്കെട്ടിടത്തില്‍ ക്ലാസ്മുറികള്, ഹാള്‍, ഓഫിസ് തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുക. നിലവില്‍ കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രങ്ങള്‍ സംയോജിപ്പിച്ചാണ് ഓപ്പണ്‍ സര്‍വകലാശാല ആരംഭിക്കുന്നത്. സര്‍ക്കാര്‍- എയ്ഡഡ് കോളജുകളിലെ ലാബുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പ്രയോജനപ്പെടുത്തും.