KERALANEWS

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ലോഗോയില്‍ ഗുരുദേവനില്ല; വിവാദമാകുന്നു

കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ലോഗോയില്‍ ഗുരുദേവന്റെ ചിത്രമില്ലാത്തത് വിവാദമാകുന്നു. ഗുരുദേവനെ ലോഗോയില്‍ നിന്ന് ഒഴിവാക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടന്നതെന്നാണ് ആക്ഷേപം.

വിവിധ നിറങ്ങളിലുള്ള ജ്യാമിതീയ രൂപങ്ങള്‍ ചേര്‍ത്തുവച്ചതാണ് ലോഗോ. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ധ്യാനസ്ഥനായിരിക്കുന്ന ഗുരുദേവനെ മുകളില്‍ നിന്നു വീക്ഷിക്കുന്ന അനുഭവമുണ്ടാകുമെന്നാണ് ലോഗോ തയ്യാറാക്കിയ കലാകാരന്റെ അവകാശവാദം. ബഹുവര്‍ണ അച്ചടിയില്‍പ്പോലും അത് വ്യക്തമല്ല. ലോഗോ ബ്ലാക്ക് ആന്‍ഡ് വൈറ്റായി ഉപയോഗിക്കുമ്പോള്‍ പ്രത്യേകിച്ച് അര്‍ത്ഥങ്ങളൊന്നുമില്ലാത്ത ഒരു രൂപമാണ് ദൃശ്യമാവുക.വിവിധ സര്‍വകലാശാലകളുടെ ലോഗോകള്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ പ്രതീകാത്മകമായി അടയാളപ്പെടുത്തുന്നവയാണ്. ‘ദൈവമാണ് പ്രകാശം’ എന്നെഴുതിയ പുസ്തകമാണ് ലോകോത്തര സര്‍വകലാശാലയായ ഓക്‌സ്ഫോര്‍ഡിന്റെ ലോഗോയിലെ പ്രധാനഘടകം. അറിവാണ് അധികാരം എന്ന സൂചനയും ഇതു നല്‍കുന്നു.സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളുടെയും ലോഗോകള്‍ അറിവ്, ശാസ്ത്രസാങ്കേതികത വിദ്യ എന്നിവയുടെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുന്നവയാണ്. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലാ ലോഗോയില്‍ ശങ്കരാചാര്യരുടെ രേഖാചിത്രമാണുള്ളത്. എം.ജി സര്‍വകലാശാലാ ലോഗോയില്‍ ഗാന്ധിജിയോടുള്ള ആദരസൂചകമായി ചര്‍ക്കയുണ്ട്. എന്നാല്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ലോഗോയില്‍ ഗുരുദേവനുമായി ബന്ധപ്പെട്ട പ്രതീകങ്ങള്‍ പോലുമില്ലതെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close