KERALANEWS

ശ്രീറാം വെങ്കിട്ടരാമന്റെ നിയമന ഉത്തരവ് പിന്‍വലിക്കണം; ചെന്നിത്തല

തിരുവനന്തപുരം: വ്യാജവാര്‍ത്ത കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമന ഉത്തരവ് പിന്‍വലിക്കണമെന്ന് ചെന്നിത്തല സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.മുഖ്യമന്ത്രി തന്നെ കള്ളം പറയുമ്പോള്‍ എന്ത് വ്യാജവാര്‍ത്ത കണ്ടെത്താനാണെന്നും ചെന്നിത്തല പരിഹസിച്ചു.മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം. അത്തരത്തിലുള്ള ഒരാളെ വ്യാജവാര്‍ത്ത കണ്ടെത്താന്‍ നിയോഗിക്കുന്നത് തെറ്റായ നടപടിയാണ്. ശ്രീറാമിന്റെ നിയമനം പുനഃപരിശോധിക്കണം.തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. അതിന്റെ പ്രകടമായ ഉദാഹരണമാണ് ശ്രീറാമിന്റെ പുതിയ നിയമനമെന്നും ചെന്നിത്തല ആരോപിച്ചു.മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ശ്രീറാമിനെ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close