KERALA

ശ്രീലക്ഷ്മി അറയ്ക്കല്‍ പരസ്യമായി മാപ്പുപറഞ്ഞു

തിരുവനന്തപുരം:കേരളം മുഴുവന്‍ ഇരുന്നും നിന്നും പരസ്പരവും സോഷ്യല്‍ മീഡിയയിലൂടെയുമെല്ലാം ചര്‍ച്ച ചെയ്ത വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും കൂട്ടരും ആക്രമിച്ചത്. വിമര്‍ശനങ്ങള്‍ കൂടുതലും ഭാഷയെപ്പറ്റിയായിരുന്നു. എന്നാല്‍ തെറി പറഞ്ഞതിന് മാപ്പുപറഞ്ഞിരിക്കുകയാണ് മൂവര്‍സംഘത്തിലെ ശ്രീലക്ഷ്മി അറയ്ക്കല്‍.എസിവിയുടെ വാല്‍ക്കഷ്ണം എന്ന പരിപാടിക്കിടെയായിരുന്നു പരസ്യമാപ്പുപറയല്‍.കേരളത്തിലുള്ള തെറികള്‍ പ്രത്യേകിച്ച് അവര്‍ പ്രയോഗിച്ചത് സ്ത്രീ വിരുദ്ധമാണ്… സ്ത്രീത്വത്തെ അപമാനിക്കുന്നത് സ്ത്രീകള്‍ തന്നെയാവുന്നത് എങ്ങനെ ശരിയാകും….. തെറി ഉപയോഗിച്ചു, അതും കൂട്ടത്തില്‍ കൂടുതല്‍ വിളിച്ചത് താനാണ്, കൂടെയുള്ളവര്‍ക്ക് അയാളെ അടിച്ചപ്പോള്‍ തനിക്ക് തെറിവിളിക്കാനേ കഴിഞ്ഞുള്ളൂ കാരണം വീഡിയോ എടുത്തത് താനാണ്. സ്ത്രീ വിരുദ്ധ സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറികള്‍ സ്വാഭാവികമായും വിരുദ്ധമാകുമല്ലോ… അത് കേട്ട് ശീലിച്ചതുകൊണ്ടും അതൊക്കെയാണ് വായില്‍ വന്നത്. സ്ത്രീ വിരുദ്ധതെറി പറഞ്ഞതിന് എല്ലാസ്ത്രീകളോടും മാപ്പുപറയുന്നു.

. ശ്രീലക്ഷ്മി പറഞ്ഞു. തെറി വിളിക്കരുതെന്ന് പറയുമ്പോള്‍ സ്ത്രീയും പുരുഷനും ഒരു പോലെ വിളിക്കരുതെന്ന് പറയണം. എന്നും കൂട്ടിച്ചേര്‍ത്തു.
വീഡിയോ ഷൂട്ട് ചെയ്യേണ്ടി വന്ന സാഹചര്യവും അവര്‍ വിശദീകരിക്കുന്നുണ്ട്. കാര്യം ചോദിക്കാന്‍ ചെന്നതു തന്നെ പോലീസ് നടപടി എടുക്കാത്തതിനാലാണ്. വിജയുടെ വീഡിയോ വന്നപ്പോള്‍ അത് റിമൂവ് ചെയ്യാന്‍ തൃശൂര്‍ സൈബര്‍സെല്ലിനെ സമീപിച്ചിരുന്നു, പക്ഷെ അത് കണ്ട സൈബര്‍ സെല്ലുകാര്‍ക്ക് അതില്‍ സ്ത്രീ വിരുദ്ധതയോ വൃത്തികേടോ കാണാന്‍ കഴിഞ്ഞില്ല,മാത്രമല്ല അതില്‍ സ്റ്റോക് മാര്‍ക്കറ്റാണ് വിഷയം എന്നു പറഞ്ഞ് അവര്‍ ഒഴിഞ്ഞു. പിന്നെ എന്നാല്‍ കാര്യം നേരിട്ട് ചോദിക്കാമെന്നോര്‍ത്ത് ചെന്നപ്പോള്‍ വിജയ് പി നായര്‍ ആക്രമണസ്വഭാവം കാണിച്ചതുകൊണ്ടാണ് ലൈവ്് വീഡിയോ ഇട്ടത്. ലാപ്ടോപ്പും ഫോണും പിടിച്ചടുത്തത് മോഷണമായാണ് കേസെടുത്ത പോലീസ് കണ്ടത്. തെളിവു നശിപ്പിക്കാതിരിക്കാനാണ് അങ്ങനെ ചെയ്തതെങ്കിലും കേസായി. അവസാനം കേസു വന്നപ്പോള്‍ വിജയ്ക്കെതിരെ ജാമ്യമെടുക്കാന്‍ പറ്റുന്ന വകുപ്പുകളും തങ്ങള്‍ക്കെതിരെ ജാമ്യം കിട്ടാത്ത വകുപ്പുകളും.ഉതുകൊണ്ടാണ് പോലീസ് ഒരു പാട്രിയാര്‍ക്കി സൊസൈറ്റി ആണെന്നും പുരുഷമേധാവിത്തമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും ശ്രീ ലക്ഷ്മി പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close