INDIA

ഷഹീന്‍ ബാഗിലെ സ്ത്രികളുടെ സമരം നൂറ്റാണ്ടിന്റെ സമരം: മുന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹീന്‍ ബാഗില്‍ മുസ്‌ലിം സ്ത്രീകള്‍ നടത്തുന്ന സമാധാനപരമായ സമരത്തിന് തുല്ല്യമായ മറ്റൊരു സമരം ഈ നൂറ്റാണ്ടില്‍ ലോകത്തെവിടെയും കാണാനാവില്ലെന്ന് ഡല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്. പ്രതിഷേധക്കാര്‍ ജാഥയില്‍ വിളിക്കുന്ന ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ മുദ്രാവാക്യം വര്‍ഗീയമല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറു വര്‍ഷമായി ഇന്ത്യയിലെ മുസ്‌ലിംങ്ങളും ക്രിസ്ത്യാനികളും മറ്റ് ന്യൂനപക്ഷങ്ങളും ആശങ്കയിലാണ്. ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിലൂടെ ആ അരക്ഷിതാവസ്ഥ രൂക്ഷമായിരിക്കുന്നു. ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയുടെ പ്രതിഛായ തകര്‍ന്നിരിക്കുകയാണ്. ഒരുകാലത്ത് ഇന്ത്യയുമായി നല്ല ബന്ധത്തിലായിരുന്ന രാജ്യങ്ങള്‍ പോലും അകന്നുപോയിരിക്കുകയാണെന്നും നജീബ് ജംഗ് പറഞ്ഞു.

ജാമിയ മില്ലിയ കാമ്പസിലും ജെ.എന്‍.യു കാമ്പസിലും നടന്ന അക്രമങ്ങള്‍ അമ്പരപ്പിക്കുന്നതാണെന്നും ഒരിക്കലും നടക്കാന്‍ പാടില്ലാത്തതായിരുന്നവെന്നും ജാമിഅ മില്ലിയയിലെ മുന്‍ വൈസ് ചാന്‍സലര്‍ കൂടിയായ അദ്ദേഹം പറഞ്ഞു. ലൈബ്രറി ഹാളില്‍ നടന്ന പൊലീസ് അക്രമങ്ങള്‍ കേട്ടുകേഴ്‌വിയില്ലാത്തതാണ്. അങ്ങേയറ്റം മതേതരമായ ഒരു കാമ്പസാണ് ജാമിഅയില്‍. പരിക്കേറ്റ പല വിദ്യാര്‍ത്ഥികളുടെയും നില ഗുരുതരമാണ്. ഒരാളുടെ കണ്ണ് തന്നെ നഷ്ടമായി. ആ വിദ്യാര്‍ത്ഥിയുടെ ഭാവി ഇനി എന്താകുമെന്ന് ആശങ്കയുണ്ട്.


ഇപ്പോഴത്തെ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിനെ തനിക്ക് പരിചയമുണ്ടെന്നും അദ്ദേഹത്തിന്റെ അറിവോടെയായിരിക്കില്ല പൊലീസ് അക്രമങ്ങള്‍ അഴിച്ചുവിട്ടതെന്നും നജീബ് പറഞ്ഞു. ജാമിഅയിലെ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച അദ്ദേഹം പ്രതിഷേധത്തിലേര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചു.ഡല്‍ഹി ലഫ്. ഗവര്‍ണറായിരിക്കെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി എന്നും തര്‍ക്കത്തിലാവുകയും ചെയ്തിരുന്ന ആളായിരുന്നു നജീബ് ജംഗ്. അതുകൊണ്ട് തന്നെ ബി.ജെ.പിയുടെ പ്രീതി പിടിച്ചുപറ്റുകയും ചെയ്തിരുന്ന നജീബ് ജംഗ് ഇപ്പോള്‍ മോദി സര്‍ക്കാറിന്റെ മുസ്‌ലിം വിരുദ്ധ നിലപാടിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close