
ന്യൂഡല്‍ഹി : ഷാങ്ഹായ് സഹകരണ സംഘടന അംഗരാഷ്ട്രങ്ങളില്‍, വിദേശവ്യാപാരം-സമ്പദ്വ്യവസ്ഥ എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ പത്തൊമ്പതാം യോഗത്തിന് ഇന്ത്യ ഇന്ന് ആതിഥ്യം വഹിച്ചു.തങ്ങളുടെ സാമ്പത്തിക ശക്തി വര്‍ദ്ധിപ്പിക്കാനും, മേഖലയിലെ വ്യാപാര-നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന കൂടുതല്‍ പങ്കാളിത്തങ്ങള്‍ രൂപീകരിക്കാനും അംഗരാഷ്ട്രങ്ങള്‍ക്കുള്ള ആഹ്വാനമാണ് കോവിഡ് 19 നെ തുടര്‍ന്ന് നിലവിലുള്ള പ്രതിസന്ധികള്‍ എന്ന് യോഗത്തെ അഭിസംബോധന ചെയ്യവേ വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു.വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ചുമതലവഹിക്കുന്ന സഹമന്ത്രി ശ്രീ ഹര്‍ദീപ് സിംഗ് പുരിയും ചടങ്ങില്‍ സംസാരിച്ചു.സംഘടന സെക്രട്ടറി ജനറല്‍, കിര്‍ഗിസ് റിപ്പബ്ലിക്, ഖസക്കിസ്ഥാന്‍, പാകിസ്ഥാന്, റഷ്യ, തജിക്കിസ്ഥാന്‍ ഉസ്ബെക്കിസ്ഥാന് എന്നീ രാഷ്ട്രങ്ങളിലെ മന്ത്രിമാര്‍ തുടങ്ങിയവര്‍ ഇന്നു നടന്ന യോഗത്തില്‍ പങ്കെടുത്തു.
കോവിഡ് 19 പ്രതികരണവുമായി ബന്ധപ്പെട്ട പ്രസ്താവന,ലോക വ്യാപാര സംഘടനയില്‍ അംഗത്വം ഉള്ള ഷാങ്ഹായി അംഗ രാഷ്ട്രങ്ങളിലെ മന്ത്രിമാരുടെ ബഹുമുഖ തല വാണിജ്യ സംവിധാന സംബന്ധിച്ച പ്രസ്താവന,ബൗദ്ധിക സ്വത്തവകാശങ്ങള്‍ സംബന്ധിച്ച് സംഘടനയുടെ ഔദ്യോഗിക പ്രസ്താവന,സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭ മേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച ധാരണാപത്രം നടപ്പാക്കുന്നതിനായി ഉള്ള കര്‍മ്മപദ്ധതി എന്നീ നാല് പ്രധാന രേഖകള്‍ക്ക് യോഗത്തില്‍ അംഗീകാരം നല്കി.