KERALANEWS

ഷാനിമോൾ ഉസ്മാൻ എം.എൽ.എയ്ക്കെതിരെ വീണ്ടും മന്ത്രി ജി. സുധാകരൻ

ആലപ്പുഴ:അരൂര്‍ എം.എല്‍.എ ഷാനിമോള്‍ ഉസ്മാനെതിരെ വീണ്ടും മന്ത്രി ജി. സുധാകരന്‍. ഒരു പണിയുമെടുക്കാത്ത ആളാണ് അരൂരിലെ എംഎല്‍എ. പെരുമ്പളം പാലം നിര്‍മാണത്തില്‍ ഉള്‍പ്പെടെ വികസന വിരുദ്ധ നിലപാടാണ് എംഎല്‍എയ്ക്ക്. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാനെ ജയിപ്പിച്ച അരൂരിലെ ജനങ്ങള്‍ അനുഭവിക്കണമെന്നും ജി. സുധാകരന്‍ പറഞ്ഞു.

നല്ല നിലയില്‍ പ്രവര്‍ത്തിച്ച ചെറുപ്പക്കാരനെ തോല്‍പിച്ച് ഒരു പണിയുമെടുക്കാത്ത ഷാനിമോള്‍ ഉസ്മാനെയാണ് ജനങ്ങള്‍ ജയിപ്പിച്ചത്. ജനങ്ങള്‍ ഇപ്പോള്‍ കരഞ്ഞിട്ട് ഒരു
കാര്യവുമില്ല. വോട്ടുചെയ്യുമ്പോള്‍ സൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. ചേര്‍ത്തലയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close