Breaking NewsKERALANEWS

ഷിഗെല്ല ബാധയുണ്ടായത് വെള്ളത്തില്‍ നിന്ന് തന്നെയെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്:ഷിഗെല്ല ബാധയുണ്ടായത് വെള്ളത്തില്‍ നിന്ന് തന്നെയെന്ന് റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. വീണ്ടും രോഗ വ്യാപനം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്.

കോഴിക്കോട് ജില്ലയില്‍ കോട്ടാംപറമ്പ് മുണ്ടിക്കല്‍ താഴത്ത് ഷിഗല്ല ബാധയുണ്ടായത് വെള്ളത്തിലൂടെയെന്ന് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ആരോഗ്യ വകുപ്പിന് കൈമാറിയ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. വീണ്ടും ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ്. കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാനും ലക്ഷണങ്ങള്‍ ഉള്ളവര്‍ വളരെ വേഗം ചികിത്സ തേടണമെന്നും നിര്‍ദ്ദേശം. പ്രാഥമിക റിപ്പോര്‍ട്ടിലും മെഡിക്കല്‍ കോളേജ് ടീം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സമിതിയും രോഗം പടര്‍ന്നത് വെള്ളത്തില്‍ നിന്ന് തന്നെയെന്ന് നിഗമനത്തിലാണ്.

ഷിഗെല്ല ബാധിച്ച് മരിച്ച പതിനൊന്നു വയസ്സുകാരന്റെ വീട്ടിലേയും സമീപത്തേയും അഞ്ച് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ രണ്ട് കിണറുകളില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മുണ്ടിക്കല്‍ താഴത്ത് ഏഴ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 52 പേര്‍ക്ക് ലക്ഷണങ്ങളും. ഫറോക്കില്‍ കഴിഞ്ഞ ദിവസം ഒന്നര വയസ്സുള്ള കുട്ടിക്കും രോഗം സ്ഥീരികരിച്ചു. ആ ഭാഗത്തും ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close