Social MediaTrending

ഷൂട്ടിം​ഗിന്റെ ഇടവേളയിൽ ക്രിക്കറ്റ് കളിച്ച് മുരളീ​ഗോപി; സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ കാണാം

രതീഷ് അമ്പാട്ടും മുരളി ഗോപിയും കമ്മാരസംഭവത്തിനു ശേഷം ഒത്തുചേരുന്ന പുതിയ ചിത്രമാണ് തീർപ്പ്. ഫ്രൈഡേ ഫിലിംഹൗസിന്റെ ബാനറിൽ വിജയ് ബാബുവും മുരളി ഗോപിയും രതീഷ് അമ്പാട്ടും ചേർന്നുള്ള സെല്ലുലോയ്ഡ് മാർഗും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പുതിയ പടത്തിന്റെ ചിത്രീകരണം പുരോ​ഗമിക്കുന്നതിനിടെ മുരളീ​ഗോപി ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്.

മുരളീ ​ഗോപി തന്നെയാണ് ഷൂട്ടിം​ഗ് ഇടവേളയിൽ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. “തീർപ്പ്” ന്റെ ഷൂട്ടിംഗ് ഇടവേളകളിൽ ഒന്നിൽ സ്ഥലത്തെ പ്രധാന ചാമ്പ്യന്മാരുമായി ഒരു ഓവർ എന്ന തലക്കെട്ടോടെയാണ് വീഡിയോ. രതീഷ് അമ്പാട്ട് ലാൽ ജോസിന്റെ പ്രധാന സഹായിയായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുരളി ഗോപിയാകട്ടെ ആദ്യമായി തിരക്കഥ രചിക്കുന്നത് ലാൽ ജോസിന്റെ രസികൻ എന്ന ചിത്രത്തിലൂടെയാണ്. വിജയ് ബാബു നായകനായി അഭിനയിച്ച ‘നീനാ എന്ന ചിത്രം സംവിധാനം ചെയ്തതും ലാൽ ജോസാണ്.

ലൂസിഫറിനു ശേഷം മുരളീ ഗോപി തിരക്കഥ രചിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന്റെ പ്രസക്തി ഏറെ വലുതാണ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സൈജു ക്കുറുപ്പ്., വിജയ് ബാബു, സിദ്ദിഖ്, മാമുക്കോയ, ശ്രീകാന്ത് മുരളി, ഷാജുശ്രീധർ, സുനിൽ നെല്ലായ്, ഇഷാ തൽവർ, ഹന്ന റെജി കോശി, ശ്രീലക്ഷ്മി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ.

സുനിൽ കെ.എസ്.ഛായാഗ്രഹണവും ദീപു എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം. സുനിൽ കെ.ജോർജ്. കോസ്റ്റ്യും – ഡിസൈൻ.സമീരാനിഷ്,, മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂർ .പ്രൊഡക്ഷൻ കൺട്രോളർ. ഷിബു: ജി.സുശീലൻ എക്സിക്കുട്ടീവ് പ്രൊഡ്യൂർ- വിനയ് ബാബു. കൊച്ചിയിൽ ചിത്രീകരണമാരംഭിച്ച ഈ ചിത്രം ഫ്രൈഡേ റിലീസാണ് തീയറ്ററുകളിൽ എത്തിക്കുക.

https://fb.watch/4ZZTH5TKoD/

https://fb.watch/4ZZTH5TKoD/

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close