ന്യൂഡല്‍ഹി :അന്തരിച്ച കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബായോടുള്ള ആദരസൂചകമായി രാജ്യത്ത് നാളെ ദേശീയ ദുഃഖാചരണം നടത്തും.
2020 സെപ്റ്റംബര്‍ 29നാണ് കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാ അന്തരിച്ചത്. പരേതനായ വിശിഷ്ട വ്യക്തിയോടുള്ള ആദരസൂചകമായി നാളെ രാജ്യമെമ്പാടും ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം നടത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചു.
സ്ഥിരമായി ദേശീയ പതാക ഉയര്‍ത്തുന്ന കെട്ടിടസമുച്ചയങ്ങളില്‍ നാളെ പതാക, പകുതി താഴ്ത്തി കെട്ടും. നാളെ ഔദ്യോഗിക ആഘോഷങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല.