MoviesMUSICUncategorized

സംഗീത ശില്പി എം.കെ.അർജ്ജുന്‍ ശതാഭിഷേകം ഇന്ന്

ദീപ പ്രദീപ്‌

നിത്യഹരിത ഗാനങ്ങളുടെ സംഗീത ശില്പിയായ സംഗീത സംവിധായകൻ എം കെ അർജ്ജുനന് ജീവിച്ചിരുന്നെങ്കില്‍ ഇന്ന് ശതാഭിഷേകം. ഭൂമിയിൽ നിന്ന് വിടവാങ്ങിയെങ്കിലും ഒരിക്കലും നിലയ്ക്കാത്ത സംഗീത പ്രഭയിൽ ഇന്ന് അദ്ദേഹത്തിന് ആയിരം പൂർണ ചന്ദ്രൻ ഉദിക്കുന്ന പ്രഭയാണ്.

കൊച്ചുകുഞ്ഞിന്റെയും പാര്‍വതിയുടെയും മകന്‍. വീട്ടിലെ ദാരിദ്യം മൂലം അദ്ദേഹത്തെയും സഹോദരന്‍പ്രഭാകരനെയും അമ്മ പളനിയിലെ ജീവകാരുണ്യാനന്ദാശ്രമത്തിലേക്കയച്ചു. ആശ്രമത്തിലെ മറ്റു കുട്ടികള്‍ക്കൊപ്പം ഭജന്‍പാടാന്‍കൂടിയ അര്‍ജ്ജുനന്റെ സംഗീത വാസന തിരിച്ചറിഞ്ഞ ആശ്രമ തലവൽ അർജ്ജുനന് കുമരയ്യാ പിള്ളയുടെ കീഴില്‍ സംഗീതം പഠിക്കാൻ അവസരമൊരുക്കി കൊടുത്തു.

1968 ‘കറുത്ത പൗര്‍ണ്ണമി’ എന്ന ചിത്രത്തിന് സംഗീതമൊരുക്കി സിനിമയില്‍ സജീവമായ അര്‍ജുനന്‍ മാഷ്, ഇരുന്നൂറിലധികം സിനിമകളിലായി 600 ലധികം ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. നാടകങ്ങള്‍ ഒരുക്കി കൊണ്ടാണ് സംഗീതലോകത്തേക്ക് ഇദ്ദേഹം ചുവടുവച്ചത് .ചലച്ചിത്രഗാന ത്തോടൊപ്പം നാടകഗാനങ്ങള്‍ രചിക്കുന്നതിന് അദ്ദേഹം സമയം കണ്ടെത്തി. ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ ‘എന്നെ നോക്കി’ എന്ന ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടിയ വര്‍ഷം തന്നെ കെ പി എസ് സി ,തിരുവനന്തപുരം സൗപര്‍ണിക തുടങ്ങിയ സമിതികള്‍ക്ക് വേണ്ടി പാട്ടുകള്‍ ചിട്ടപ്പെടുത്തി.

സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ ആദ്യമായി കീബോര്‍ഡ് വായിച്ചത് അര്‍ജുനന്‍ മാഷിന്റെ കീഴിലായിരുന്നു. നാടകത്തിലെ മികച്ച സംഗീത സംവിധാനത്തിനുള്ള ബഹുമതി പതിനഞ്ചോളം തവണ ലഭിച്ച ചരിത്രമുണ്ട് അര്‍ജുനന്‍ മാഷിന്. പക്ഷേ, സിനിമയുടെ പേരില്‍ ഒരു അംഗീകാരം ലഭിക്കാന്‍ 2017 വരെ കാക്കേണ്ടി വന്നു.

നാടക-ചലച്ചിത്ര കലകളിലൂടെ മലയാളിക്ക് ലഭിച്ച അനശ്വര സംഗീത സംവിധായകന്‍ നമ്മെ വിട്ടുപിരിഞ്ഞത് ഈ വര്‍ഷം ഏപ്രില്‍ ആറിനായിരുന്നു. ‘വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍’ എന്ന ചിത്രത്തിനുവേണ്ടിയാണ് അര്‍ജുനന്‍ മാഷ് അവസാനമായി സംഗീതം നല്‍കിയത്.

അഞ്ചു പതിറ്റാണ്ടുകാലത്തോളം മലയാളിയിൽ പ്രണയം നിറച്ച സംഗീത സംവിധായകനാണ് ഇന്ന് അരങ്ങൊഴിഞ്ഞിരിക്കുന്നത്.

അർജുനൻ മാഷ് സംഗീതം പകർന്ന ഗാനങ്ങൾ:
നാടകഗാനങ്ങള്‍

 1. മരീചികേ ഞാനെന്തിനു നിന്നെ-സംഗമം
 2. രാത്രി ശ്യാമള ഗാത്രി-സിംഹനാദം
 3. അഴികള്‍ ഇരുമ്പഴികള്‍, അരിമുല്ല പൂക്കളാല്‍-ചക്രവ്യൂഹം
 4. ഉണ്ണി പൂവിനും കന്നി പൂവിനും-മേഘസന്ദേശം
 5. മഞ്ജുതര സ്വരകന്യകളേ, ചെമ്പരത്തി പൂവ് പോലാം-പൊന്ന്.
  6.ഒരു പൂ ഒരു പൂ,ഓരോ കുളിയുമുണര്‍ന്നല്ലോ-തുറമുഖം.
 6. പ്രഭാമയി പ്രകൃതി, കടക്കണ്‍ മുനകൊണ്ട്-സര്‍ക്കസ്
 7. മണ്ണിലും വിണ്ണിലും എന്റെ മനസ്സിലും-പ്രവാഹം
  9.ഒരു സ്വപ്നം വെറും, ബന്ധങ്ങള്‍ സ്‌നേഹത്തിന്‍-ശ്രുതി
 8. തീരം തീരം തീരം, പൊന്നമ്പല നടതുറന്നു-തീരം
  11.കാണാനും നല്ലൊരു പെണ്ണ്-സംഗമം
  12.നക്ഷത്ര മിഴിചിമ്മി -സിംഹനാദം
 9. കാത്തു കാത്തു കാത്തിരുന്ന്-വിളംബരം
  14.ചിലമ്പ് ചാര്‍ത്തി-ചക്രവര്‍ത്തി

ചലച്ചിത്രഗാനങ്ങള്‍

 1. കാറ്റു പായ തോണിയിലേറി,ആ മല ഈ മല -ദീപ്തി
 2. ഒന്നേ പോ ,കണ്മുന കവിത കുറിച്ചു -യമുന
 3. യമുനേ ഇനിയൊന്ന് പാടൂ – വെളിച്ചമേ നയിച്ചാലും
 4. ഉക്രേനിയ ഉക്രേനിയ – റെയിന്‍ബോ
 5. ആയിരം സൂര്യാഗ്‌നി പുഷ്പങ്ങള്‍- ഇരുട്ടും വെളിച്ചവും
 6. കന്നി നിലാവിന്‍ കവിളില്‍ എന്തേ -ആഗമം
  7.ഭാമിനി ഭാമിനി – ആദ്യത്തെ കഥ
 7. തളിര്‍ വലയോ താമര വലയോ
 8. പാടാത്ത വീണയും പാടും -റസ്റ്റ് ഹൗസ്
 9. നീലനിശീഥിനി -സിഐഡി നസീര്‍
  11.കസ്തൂരി മണക്കുന്നല്ലോ, വാല്‍ക്കണ്ണെഴുതി – പിക്‌നിക്

അയ്യപ്പഭക്തിഗാനങ്ങള്‍

 1. വൃശ്ചികമാസം പിറന്നാല്ലോ
  2.പര്‍വ്വത മുകളില്‍ വാണരുളുന്ന
  3.ദീപ മാലകള്‍
  4.മഞ്ഞണിഞ്ഞ മാമലയില്‍
  5.നീലമലകളെ

Tags
Show More

Related Articles

Back to top button
Close