Breaking NewsINDIATrending

സംഭാവനയില്‍ ഞെട്ടിച്ച് ബിജെപി; കോണ്‍ഗ്രസിനും കോടികള്‍

ന്യൂഡല്‍ഹി: ഇന്ത്യ കൊവിഡ്-19 ഭീഷണിയില്‍ തുടരുന്നതിനിടെ രാജ്യത്തെ കോര്‍പറേറ്റുകളില്‍ നിന്ന് ദേശീയ പാര്‍ട്ടികള്‍ക്ക് ലഭ്യമായ സംഭാവനകളുടെ വിവരങ്ങള്‍ പുറത്ത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍, എന്‍സിപി, സിപിഎം പാര്‍ട്ടികള്‍ക്ക് ലഭ്യമായ സംഭാവനകളുടെ വിവരങ്ങളാണ് പുറത്തുവന്നത്. ഏറ്റവുമധികം തുക ലഭിച്ചത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിക്കാണ്. കഴിഞ്ഞ ഏഴുവര്‍ഷത്തെ കണക്കുകളാണ് എഡിആര്‍ പുറത്തുവിട്ടത്.

ദേശീയ പാര്‍ട്ടികള്‍ക്ക് ആകെ ലഭിച്ചത് 2818.05 കോടി രൂപയാണ്. ഈ കാലയളവില്‍ ബിജെപിക്ക് 2319.48 കോടി രൂപ സംഭവാനമായി ലഭിച്ചു. ഇതില്‍ കോര്‍പറേറ്റുകള്‍ നല്‍കിയ വിഹിതം ഈ സംഖ്യയുടെ 82 ശതമാനമാണ്. 2018-19 വര്‍ഷങ്ങളില്‍ കോര്‍പറേറ്റുകളില്‍ നിന്ന് 698.1 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചത്. അധികാരത്തിലെത്തിയ 2014ന് ശേഷം വരുമാനത്തില്‍ വന്‍ വര്‍ധനവാണ് ബിജെപിക്കുണ്ടായിരിക്കുന്നത്. 2012-13 72.99 കോടി, 2013-14 156.98 കോടി, 2014-15 408.34 കോടി, 2015-16 67.49 കോടി, 2016-17 515.4 കോടി, 2017-18 400.19 കോടി, 2018-19 698.08 കോടി എന്നിങ്ങനെയാണ് ബിജെപിക്ക് ലഭിച്ച സംഭാവന.

പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് 376.02 കോടിയാണ് ഈ വര്‍ഷങ്ങളില്‍ ലഭിച്ചത്. 2018-19 വര്‍ഷങ്ങളില്‍ മാത്രം കോണ്‍ഗ്രസിന് സംഭവാനയായി കിട്ടിയത് 122.5 കോടി രൂപയാണ്. കോപറേറ്റുകളില്‍ നിന്നാണ് കോണ്‍ഗ്രസിനും സംഭവാവനകള്‍ ലഭ്യമായത്. അധികാരത്തിലിരിക്കുന്ന ബിജെപിയും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസും സംഭാവനകള്‍ വാങ്ങുന്നതില്‍ മുന്‍പന്തിയിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നൊടിയായിട്ടാണ് കോണ്‍ഗ്രസിനും ബിജെപിക്കും കൂടുതല്‍ സംഭാവന ലഭിച്ചത്. 2012-13 7.5 കോടി, 2013-14 53.51 കോടി, 2014-15 128.11 കോടി, 2015-16 8.99 കോടി, 2016-17 36.06 കോടി, 2017-18 19.29 കോടി, 2018-19 122.5 കോടി എന്നിങ്ങനെയാണ് കോണ്‍ഗ്രസിന് ലഭിച്ച സംഭാവനയുടെ കണക്കുകള്‍.

കൂടുതല്‍ സംഭാവനകള്‍ നേടിയ പാര്‍ട്ടികളുടെ പട്ടികയില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസുമുണ്ട്. 45.01 കോടി രൂപയാണ് തൃണമൂലിന് ലഭിച്ചത്. സിപിഎം -7.5 കോടി രൂപ, സിപിഐ.-22 ലക്ഷം രൂപ എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികള്‍ക്കുള്ള സംഭാവന. എന്‍സിപിക്ക് 2018- 19 വര്‍ഷങ്ങളില്‍ വലിയ തുക സംഭാവനയായി ലഭിച്ചു. 2018ല്‍ 12.05 കോടിയും കഴിഞ്ഞവര്‍ഷം 11.35 കോടിയും ലഭിച്ചു. രാജ്യത്തെ രാഷ്ട്രീയപ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകള്‍ വിലയിരുത്തിയ എഡിആര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്. 20,000 രൂപയില്‍ കൂടുതല്‍ ലഭിക്കുന്ന സംഭാവനകള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംഭാവനകള്‍ നല്‍കിയ കമ്പനികളില്‍ പലതും അവരുടെവിവരങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറായിട്ടില്ല. 319 ദാതാക്കളുടെ മേല്‍വിലാസവും നല്‍കിയിട്ടില്ല. ചില കമ്പനികള്‍ പാന്‍ കാര്‍ഡ് വിവരങ്ങളും സമര്‍പ്പിച്ചിട്ടില്ലെന്നും എഡിആര്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close