KERALA

സംവരണ സമുദായങ്ങള്‍ക്കിടയില്‍ തന്നെ ഭിന്നത സൃഷ്ടിക്കാന്‍ മുസ്ലിം വിരുദ്ധ ആഖ്യാനങ്ങള്‍ക്ക് കരുത്തുണ്ട് : ശ്രുതീഷ് കണ്ണാടി

ലീഗിനെതിരെയും മറ്റ് മുസ്ലിം സംഘടനകള്‍ക്കെതിരെയും ഇടതുപക്ഷം കടന്നാക്രമണങ്ങള്‍ നടത്തുന്നത് മുസ്ലിം വിരുദ്ധ വ്യവഹാരങ്ങളിലൂടെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചാല്‍ മുന്നോക്കത്തിലെ പിന്നോക്ക സംവരണം കേരളീയ പൊതുമണ്ഡലത്തില്‍ നീതീകരിക്കപ്പെടാനുള്ള സാധ്യത ഏറെയാണ് എന്നതിനാലാണെന്ന് പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷകനായ ശ്രുതീഷ് കണ്ണാടി. സംവരണീയ സമുദായങ്ങള്‍ക്കിടയില്‍ തന്നെ ഭിന്നത സൃഷ്ടിക്കാന്‍ മുസ്ലിം വിരുദ്ധ ആഖ്യാനങ്ങള്‍ക്ക് കരുത്തുണ്ട് എന്നും ശ്രുതീഷ് കണ്ണാടി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പ്

സവര്‍ണ്ണ സംവരണത്തിനെതിരെ നിലപാട് എടുക്കുന്നതിന്റെ പേരില്‍ ലീഗിനെതിരെയും മറ്റ് മുസ്ലിം സംഘടനകള്‍ക്കെതിരെയും ഇടതുപക്ഷം കടന്നാക്രമണങ്ങള്‍ നടത്തുന്നത് പ്രധാനമായും രണ്ട് കാരണങ്ങള്‍ കൊണ്ടാണ്.ഒന്ന്, മുസ്ലിം വിരുദ്ധത എന്നത് കേരളത്തില്‍ എളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ ആയുധമാണ്. മുസ്ലിം വിരുദ്ധ വ്യവഹാരങ്ങളിലൂടെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചാല്‍ മുന്നോക്കത്തിലെ പിന്നോക്ക സംവരണം കേരളീയ പൊതുമണ്ഡലത്തില്‍ നീതീകരിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാനും പ്രതിഷേധങ്ങളെ റലഹലഴശശോശ്വല ചെയ്യാനും തന്മൂലം ഭരണകൂടത്തിന് നിഷ്പ്രയാസം സാധിക്കും.രണ്ട്, സംവരണീയ സമുദായങ്ങള്‍ക്കിടയില്‍ തന്നെ ഭിന്നത സൃഷ്ടിക്കാന്‍ മുസ്ലിം വിരുദ്ധ നരേറ്റീവുകള്‍ക്ക് കരുത്തുണ്ട്. നിലവില്‍ സവര്‍ണ്ണ സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളെ കുറിച്ച് വിവിധ ദലിത്, പിന്നോക്ക, മുസ്ലിം സംഘടനകള്‍ സംയുക്തമായി ആലോചിച്ച് കൊണ്ടിരിക്കുമ്പോള്‍ തന്നെ ശക്തമായ ഇസ്ലാമോഫോബിക് വ്യവഹാരങ്ങള്‍ പൊതുമണ്ഡലത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നത് വഴി കീഴാളര്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനും പ്രക്ഷോഭങ്ങളെ വഴി തിരിച്ച് വിടാനും ഭരണകൂടത്തിന് കഴിയുമെന്നുറപ്പാണ്. ഇപ്പോള്‍ തന്നെ സംഘപരിവാര്‍ നേതാക്കളടക്കം സവര്‍ണ്ണ സംവരണത്തെ ന്യായീകരിക്കാന്‍ സമാനമായ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ കൊണ്ട് രംഗത്തിറങ്ങി കഴിഞ്ഞിട്ടുണ്ട്.ദലിത്-ആദിവാസി സമുദായങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ വര്‍ഗ്ഗീയ/വംശീയ പരാമര്‍ശം നടത്താന്‍ ഇടതുപക്ഷത്തിന് അത്ര എളുപ്പം സാധിക്കുന്നതല്ല. അത് ബഹുജന്‍ വോട്ട് ബാങ്കിനെ ബാധിക്കും എന്നത് കൊണ്ട് മാത്രമല്ല. ദലിത്-ആദിവാസി വിരുദ്ധത പരസ്യമായി വിളിച്ചു പറഞ്ഞു കൊണ്ട് കേരളത്തില്‍ ”പുരോഗമന” പട്ടം നിലനിര്‍ത്താന്‍ കഴിയില്ലെന്ന ബോധ്യം ഉള്ളത് കൊണ്ട് കൂടെയാണ്.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close