celebrityKERALAMovies

സംവിധാനത്തിലും അഗ്രജന്‍

അഗ്രജൻ, അപ്പു, തുടർക്കഥ,അഥർവ്വം, മനു അങ്കിൾ എന്നീ
സിനിമകളാണ് ഡെന്നീസ്ജോസഫിന്റെ സംവിധാനത്തിൽ പിറന്നത്. വർഷങ്ങൾക്കു ശേഷം ശ്രീകുമാരൻ തമ്പിയുടെ രചനയിൽ പിറന്ന അപ്പു മോഹൻലാലിന്റെ ഹിറ്റ് സിനിമ
കളിൽ ഒന്നായിരുന്നു. പിന്നീട് ആരുമറിയാതെ പോയ ടി. സുന്ദരരാജൻ എന്ന സംഗീത സംവിധായകന്റെ ഏക മലയാളചിത്രം അപ്പുവാണ്.

റാംജിറാവു എന്ന സിനിമയിലൂടെ പുതുമുഖമായെത്തിയ സായ്കുമാർ പ്രണയനായകനായി ആദ്യമഭിനയിക്കുന്ന സിനിമയാണ് തുടർക്കഥ/പരസ്യകല ഗായത്രി അശോകനൊപ്പമുണ്ടായിരുന്ന ഷിബു ചക്രവർത്തി ആദ്യമായി തിരക്കഥയെഴുതിയ സിനിമയാണ് അഥർവ്വം. ഗണേശ് എന്ന നടൻ മമ്മൂട്ടിക്കൊപ്പം സഹനായകപരിവേഷത്തിലെത്തുന്ന സിനിമയും കൂടിയാണിത്.

കുട്ടികൾക്ക് വേണ്ടിയുള്ള സിനിമയ്ക്കുള്ള ആദ്യ ദേശീയ അവാർഡ് ലഭിച്ച മലയാള സിനിമയാണ് മനു അങ്കിൾ. സംസ്ഥാന ചലച്ചിത്ര അവാർഡും മനു അങ്കിളിന് കിട്ടിയിട്ടുണ്ട്. മമ്മുട്ടി നായകനായും മോഹൻലാൽ സിനിമാതാരമായും സുരേഷ്ഗോപിയുടെഹാസ്യം കൈകാര്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനായും മനു അങ്കിളിലെത്തി. അതും മറ്റൊരു അപൂർവ്വത

മലയാള മുഖ്യധാരാ സിനിമയില്‍ വഴിത്തിരിവു സൃഷ്ടിച്ച ആകാശദൂത്, കോട്ടയം കുഞ്ഞച്ചന്‍ എന്നിവയുടെ തിരക്കഥയും ഡെന്നീസിന്റേതാണ്. ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയേയും മോഹന്‍ലാലിനെയും ഒന്നിപ്പിച്ച നമ്പര്‍ ട്വന്റി മദ്രാസ് മെയിലിന്റെ തിരക്കഥയും അദ്ദേഹത്തിന്റേതാണ്.

ഓര്‍മ്മകളുടെ നിറക്കൂട്ട്‌ – Media Mangalam

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു – Media Mangalam

കുടുംബത്തെപ്പറ്റി ഡെന്നീസ് ജോസഫ്‌ – Media Mangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close