Movies

സംവിധായകന്‍ കെ.പി. കുമാരന്റെ സിനിമകള്‍ ഒരുമിച്ച് ആസ്വദിക്കാന്‍ അവസരം

തിരുവനന്തപുരം: മലയാളത്തിലെ പ്രതിഭാധനനായ ചലച്ചിത്ര സംവിധായകന്‍ കെ.പി. കുമാരന്റെ പ്രധാന സിനിമകളെല്ലാം ഒരുമിച്ച് ആസ്വദിക്കാനുള്ള അപൂര്‍വ്വാവസരം. ഫെഡറേഷന്‍ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കെ. പി. കുമാരന്‍ ഓണ്‍ലൈന്‍ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 26 മുതല്‍ ഒക്‌റ്റോബര്‍ ഒന്നു വരെയാണ് ചലച്ചിത്രമേള. ദ റോക്ക് എന്ന ലഘുചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കെ.പി. കുമാരന്‍. അതിഥി, തോറ്റം, രുക്മണി, നേരം പുലരുമ്പോള്‍, ആദിപ്രാപം, കാട്ടിലെപാട്ട്, തേന്‍തുള്ളി, ആകാശഗോപുരം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. നാഷണല്‍ ഫിലിം അവാര്‍ഡ്, സ്പെഷ്യല്‍ ജൂറി അവാര്‍ഡ് എന്നി ലഭിച്ചിട്ടുണ്ട്.

മലയാളത്തിലെ പ്രതിഭാധനനായ ചലച്ചിത്ര സംവിധായകന്‍ കെ പി കുമാരന്റെ പ്രധാന സിനിമകളെല്ലാം ഒരുമിച്ച് ആസ്വദിക്കാനുള്ള…

Posted by FFSI keralam on Monday, 21 September 2020

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close