MoviesNEWS

സംവിധായകന്‍ പി ഗോപികുമാര്‍ അന്തരിച്ചു

പാലക്കാട് : സംവിധായകന്‍ പി ഗോപികുമാര്‍ (77) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഗോപികുമാര്‍ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. സംസ്‌കാരം ഇന്നു ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍ നടക്കും.

മലയാള സിനിമയില്‍ സഹസംവിധായകനായി തുടങ്ങിയ ഗോപി 1977 ല്‍ ‘അഷ്ടമംഗല്യം’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായത്. കമല്‍ ഹാസനായിരുന്നു കന്നി ചിത്രത്തിലെ നായകന്‍. ഹര്‍ഷബാഷ്പം, മനോരഥം, പിച്ചിപ്പൂ, ഇവള്‍ ഒരു നാടോടി, കണ്ണുകള്‍, തളിരിട്ട കിനാക്കള്‍, കാട്ടുപോത്ത്, അരയന്നം എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പിറന്നവയാണ്.സംവിധായകന്‍ പി ചന്ദ്രകുമാര്‍, ഛായാഗ്രാഹകന്‍ പി സുകുമാര്‍, നടന്‍ പി വിജയകുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്. സംവിധായകന്‍ പി ഭാസ്‌കരന്റെയൊപ്പം അരങ്ങേറിയ ഗോപികുമാറിന്റെ മനോരഥം, പിച്ചിപ്പൂ തുടങ്ങിയ ചിത്രങ്ങളില്‍ ഭാസ്‌കരന്‍ വേഷമിടുകയും ചെയ്തു.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close