KERALANEWS

സംശയ നിഴലിലായ സിംസ് പദ്ധതി വീണ്ടും സജീവമാക്കാന്‍ ഡിജിപി

തിരുവനന്തപുരം:പൊലീസ് ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂം സ്ഥാപിച്ച് സ്വകാര്യ കമ്പനി ലക്ഷങ്ങള്‍ കൊയ്യുന്ന സിംസ് പദ്ധതി വീണ്ടും സജീവമാകുന്നു.സഹകരണ വകുപ്പിന് കീഴിലുള്ള സംഘങ്ങളും ബാങ്കുകളുമടക്കം പദ്ധതിയുടെ ഭാഗമാകണമെന്നാവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ സഹകരണ രജിസ്ട്രാര്‍ക്ക് കത്തയച്ചു.പൊലീസിലെ ക്രമക്കേടുകള്‍ തുറന്ന് കാട്ടിയ സി.എ.ജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിലച്ച പദ്ധതിയാണ് വീണ്ടും ശക്തമാക്കുന്നത.്‌പോലീസും കെല്‍ട്രോണും സ്വകാര്യ കമ്പനിയും ചേര്‍ന്ന് നടപ്പാക്കുന്ന സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിംഗ് സിസ്റ്റം അഥവാ സിംസ് എന്ന പദ്ധതിയും സംശയ നിഴലിലായിരുന്നു.

സ്വകാര്യ സ്ഥാപനങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ച് പൊലീസ് ആസ്ഥാനത്തിരുന്ന് നിരീക്ഷിക്കുന്നതാണ് സിംസ് പദ്ധതി.പൊലീസിന്റെ പേരില്‍ തുടങ്ങിയെങ്കിലും നടപ്പാക്കുന്നതും ലാഭം കൊയ്യുന്നതും ഗാലക്‌സോണ്‍ എന്ന സ്വകാര്യ കമ്പനിയാണ്. അനുമതിയില്ലാതെ ആര്‍ക്കും പ്രവേശനമില്ലാത്ത പൊലീസ് ആസ്ഥാനത്തിനുള്ളില്‍ ഈ കമ്പനി കണ്‍ട്രോള്‍ റൂം സ്ഥാപിച്ചതും യോഗ്യതയില്ലാത്ത കമ്പനിയെ തെരഞ്ഞെടുത്തതുമെല്ലാം വിവാദമായിരുന്നു. ഇതോടെ കമ്പനിയെ തെരഞ്ഞെടുത്തത് അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ച് പദ്ധതി മരവിപ്പിച്ചിരുന്നു. എന്നാല്‍ അന്വേഷണമോ തിരുത്തലോ ഒന്നുമില്ലാതെ പദ്ധതി പൂര്‍വാധികം ശക്തിയോടെ പുനരാരംഭിക്കുകയാണ്.സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും പദ്ധതിയില്‍ അംഗമാകണമെന്നാണ് ഡി.ജി.പിയുടെ ആവശ്യം. ഇത് ആവശ്യപ്പെട്ട് ഡി.ജി.പി റജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയതോടെ എല്ലാ സ്ഥാപനങ്ങളിലേക്കും നിര്‍ദേശം നല്‍കാനുള്ള നടപടി സഹകരണ വകുപ്പ് തുടങ്ങുകയും ചെയ്തു. നൂറുകണക്കിന് സഹകരണ സ്ഥാപനങ്ങളില്‍ ക്യാമറ സ്ഥാപിച്ചാല്‍ ഗാലക്‌സോണിന് ലക്ഷങ്ങളുടെ വരുമാനമുണ്ടാകും. അങ്ങിനെ സ്വകാര്യ കമ്പനിക്ക് ലാഭം കൊയ്യാനുള്ള വഴിയുടെ ശുപാര്‍ശക്കാനായി ഡി.ജി.പി വീണ്ടും മാറുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close